KeralaLatest News

മൃതദേഹത്തെ കുളിപ്പിക്കാൻ ജലമില്ല ; പഞ്ചായത്തിനെതിരെ നാട്ടുകാർ

തൃക്കുന്നപ്പുഴ : കനത്ത ജലക്ഷാമം നേരിടുകയാണ് വലിയപറമ്പ് മിഥിലാപുരിയിലെയും സമീപ പ്രദേശത്തെയും ജനങ്ങൾ. മൃതദേഹം കുളിപ്പിക്കാൻ പോലും വെള്ളമില്ലാത്ത അവസ്ഥയിൽ പഞ്ചായത്ത് സെക്രട്ടറിയെ മണിക്കൂറുകളോളം നാട്ടുകാർ തടഞ്ഞുവച്ചു.

പഞ്ചായത്ത് ഓഫിൽ ദിവസങ്ങളായി നാട്ടുകാർ വെള്ളത്തിനായി സമരം ചെയ്യുകയായിരുന്നു.
സമരത്തിൽ പങ്കെടുത്ത 96 കാരനായ രാഘവന്റെ ഭാര്യ ചെല്ലമ്മ (95) കഴിഞ്ഞ മാസം 10നു നിര്യാതയായി. മൃതദേഹം കുളിപ്പിക്കാൻ വെള്ളമില്ലാത്തതിനാൽ അരകിലോമീറ്ററോളം അകലെ നിന്നു ബന്ധുക്കളും നാട്ടുകാരും ചേർന്ന് തലച്ചുമടായി വെള്ളം എത്തിക്കുകയായിരുന്നു.

ഈ പ്രദേശത്തെ വീടുകൾക്ക് മുമ്പിലുള്ള ടാപ്പുകളിൽ ജലം എത്താതായിട്ട് 3 മാസത്തിലേറെയായി. പൊതുടാപ്പിലെ സ്ഥിതിയും സമാനമാണ്. മിഥിലാപുരി ജംക്​ഷനിലും അവിടെ നിന്നു കിഴക്കോട്ടും വടക്കോട്ടുമുള്ള പ്രദേശങ്ങളിൽ നൂറോളം കുടുംബങ്ങളാണു ശുദ്ധജലം ലഭിക്കാതെ ബുദ്ധിമുട്ടുന്നത്.

അതേസമയം ജല അതോറിറ്റി ജീവനക്കാരെത്തി നാളെ ലൈൻ പരിശോധിച്ചു തകരാർ മാറ്റുമെന്നാണ് സമരം നടത്തിയവർക്കു പഞ്ചായത്ത് പ്രസിഡന്റ് ബി.അമ്മിണി നൽകിയ ഉറപ്പ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button