കൊല്ലം: വിവാദങ്ങൾക്കൊടുവിൽ കൊല്ലത്തെ പുതിയ ഡിസിസി ആസ്ഥാന മന്ദിരം യാഥാർഥ്യമാകുന്നു. ഉദ്‌ഘാടനം രാഹുൽ ഗാന്ധി നിർവഹിക്കും. സിഎം സ്റ്റീഫര്‍- ആര്‍ ശങ്കര്‍ മന്ദിരം എന്നാകും ഡിസിസി ആസ്ഥാനം അറിയപ്പെടുക. നാലായിരം സ്വക്വയര്‍ ഫീറ്റ് വലിപ്പമുണ്ട് മന്ദിരത്തിന്.
നിലവില്‍ ഡിസിസി ഓഫീസ് ഇരിക്കുന്ന സ്ഥലത്തിന് തൊട്ട് മാറിയാണ് പുതിയ കെട്ടിടം നിര്‍മ്മിച്ചത്. വലിയ സമ്മേളന ഹാളും നിരവധി ഓഫീസ് മുറികളും മിനി ഹാളും അടങ്ങുന്നതാണ് പുതിയ കെട്ടിടം. ഓഫീസിന് പാര്‍ക്കിംഗ് അടക്കം വലിയ സൗകര്യങ്ങളുണ്ട്.
1984 ലാണ് അന്ന് കൊല്ലം ഡിസിസി പ്രസിഡന്‍റായിരുന്ന എം അഴകേശൻ പുതിയ മന്ദിരത്തിന് തറക്കല്ലിടുന്നത് തുടർന്ന് പണി നിലയ്ക്കുകയും ചെയ്തു . പിന്നീട് പ്രതാപവര്‍മ്മ തമ്പാൻ പ്രസിഡന്റായിട്ടും പണി പൂർത്തിയാക്കാൻ സാധിച്ചില്ല. ബിന്ദു കൃഷ്ണ പ്രസിഡന്‍റായതോടെയാണ് പിന്നീട് പണി പൂര്‍ത്തിയാക്കാനായത്.
Post Your Comments