പത്തനംതിട്ട: പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ വീണ്ടും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. സുരേന്ദ്രന്‍ കൂടുതല്‍ ക്രമിനല്‍ കേസുകളില്‍ പ്രതിയാണെന്ന കാര്യം വ്യക്തമായ പശ്ചാത്തലത്തിലാണിത്. സുരേന്ദ്രനെതിരെ 243 കേസുകളുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.
തനിക്കെതിരെ ഇരുപത് കേസുകള്‍ ഉണ്ടെന്നാണ് സുരേന്ദ്രന്‍ നാമനിര്‍ദ്ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സ്ത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നത്. ശബരിമല വിഷയവുമായി ബന്ധപ്പെട്ടതായിരുന്നു കൂടുതല്‍ കേസുകള്‍. ഇതില്‍ ഭൂരിപക്ഷം കേസിനും ജാമ്യം ലഭിച്ചതായും അദ്ദേഹം അറിയിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ 29ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പുതിയ സത്യവാങ്മൂലത്തില്‍ സുരേന്ദ്രനെതിരെ 243 കേസുകള്‍ ഉണ്ടെന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് പഴയ നാമനിര്‍ദ്ദേശ പത്രിക തള്ളി പോകാനുള്ള സാധ്യത കണക്കിലെടുത്താണ്
രണ്ടാമത് പത്രിക സമര്‍പ്പിക്കാന്‍ ബിജെപി ആലോചിക്കുന്നത്. നാളെ തന്നെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും.
അതേസമയം സര്‍ക്കാരിന്റേത് പ്രതികാര ബുദ്ധിയോടുകൂടിയുള്ള നീക്കമാണെന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച സമയത്ത് ഇത്തരത്തിലൊരു നടപടി എന്നാണ് ബിജെപിയുടെ ആരോപണം. തിരുവനന്തപുരത്ത് ഒരു കേസ് രജിസ്റ്റര്‍ ചെയ്ത് ഒരുമണിക്കൂറിനുള്ളില്‍ കാസര്‍കോട് ഉപ്പള ഉള്‍പ്പെടെയുള്ള പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ബിജെപി ആരോപിച്ചു. സുരേന്ദ്രനെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാതിരിക്കാനുള്ള നീക്കമാണിതെന്നും ബിജെപി ആരോപിച്ചു.
എന്നാല്‍ പുതിയ കേസുകളില്‍ ഒന്നില്‍ പോലും തനിക്ക് വാറന്റോ നോട്ടീസോ കിട്ടിയിട്ടില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
Post Your Comments