![BREAKING TWO](/wp-content/uploads/2019/01/breaking-two.jpg)
കൊച്ചി : നടിയെ ആക്രമിച്ച സംഭവത്തിൽ പ്രതിയായ നടൻ ദിലീപിനെതിരെ ഉടൻ കുറ്റം ചുമത്തില്ലെന്ന് ഹൈക്കോടതി. സുപ്രീം കോടതിയിലെ കേസിൽ തീരുമാനമാകുന്നതുവരെ കുറ്റം ചുമത്തില്ല. കേസ് പരിഗണിക്കുന്നത് മെയ് ആദ്യവാരത്തിലേക്ക് മാറ്റി.പത്ത് ദിവസത്തേക്ക് കേസ് മാറ്റിവെക്കണമെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചത് പ്രകാരമാണ് കേസ് കോടതി മാറ്റിവെച്ചത്.
സര്‍ക്കാരിന്റെ സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ ഒരാഴ്ച കൂടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് ജനുവരി 22 നാണ് സുപ്രീംകോടതിയെ സമീപിച്ചത്. നടിയുടെ ദൃശ്യങ്ങളുണ്ടെന്നു പറയുന്ന മെമ്മറി കാര്‍ഡ് ആവശ്യപ്പെട്ടുകൊണ്ടുള്ള ദിലീപിന്റെ ഹര്‍ജിയും സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
ഇരയുടെ ദൃശ്യങ്ങള്‍ ദിലീപിന് നല്‍കിയാല്‍ കേസ് അട്ടിമറിക്കപ്പെടുമെന്നും നടിക്ക് സ്വതന്ത്രമായി മൊഴി നല്‍കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു
Post Your Comments