ന്യൂ ഡല്‍ഹി : വിഘടനവാദികളേയും വിശ്വാസവഞ്ചകരേയും സന്തോഷിപ്പിക്കുന്നതാണ് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പത്രികയെന്ന് കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ സുഷ്മ സ്വരാജ്. ഹം നിര്‍ഭയേംഗേ എന്ന പേരില്‍ 55 പേജുള്ള തെരഞ്ഞെടുപ്പ് പത്രികയാണ് കോണ്‍ഗ്രസ് പുറത്തിറക്കിയിരിക്കുന്നത്.
ന്യായ് പദ്ധതി പ്രകാരം നിര്‍ദ്ധനരായ അഞ്ച് കോടി ജനങ്ങള്‍ക്ക് പ്രതിവര്‍ഷം 72,000 രൂപ നല്‍കുമന്നും 22 ലക്ഷം സര്‍ക്കാര്‍ ഒഴിവുകള്‍ നികത്തുമെന്നതും ഉള്‍പ്പെടെയുള്ള വാഗ്ദാനങ്ങളാണ് കോണ്‍ഗ്രസിന്റെ പ്രകടനപത്രിക മുന്നോട്ട് വയ്ക്കുന്നത്. കര്‍ഷകരുടെ പ്രത്യേക ബജറ്റ് കൊണ്ടുവരികയും ഒരൊറ്റ മിതമായ ജിഎസ്ടി നിരക്ക് ഉറപ്പാക്കുകയും ചെയ്യുമെന്നും പത്രിക പറയുന്നുണ്ട്.
നാഗ്പൂര്‍ ലോക്‌സഭാ സ്ഥാനാര്‍ത്ഥി നിതിന്‍ ഗഡ്കരിക്കായുള്ള പ്രചാരണത്തിന്റെ ഭാഗമായി ബിജെപിയുടെ വനിതാ തൊഴിലാളികളുടെ സമ്മേളനത്തില്‍ സംസാരിക്കുമ്‌പോഴായിരുന്നു ഈ പത്രികയെ സുഷമ സ്വരാജ് വിമര്‍ശിച്ചത്. സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയും വ്യോമാക്രമണം നടത്തിയും ഒരു ഭാഗത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി പാകിസ്ഥാന്റെ ഭീകരാക്രമണത്തിന് മറുപടി നല്‍കാന്‍ ശ്രമിക്കുന്നു. അതേസമയം മറുവശത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രാജ്യദ്രോഹം `ഒരു കുറ്റമാണെന്ന് അംഗീകരിക്കാന്‍ തന്നെ വിസമ്മതിക്കുകയാണെന്നും സുഷമ സ്വരാജ് കുറ്റപ്പെടുത്തി.
Post Your Comments