കട്ടപ്പന: ഏലക്കായുടെ ശരാശരി വില റെക്കോര്‍ഡ് ഭേദിച്ചു. സ്പൈസസ് ബോര്‍ഡിന്റെ പുറ്റടിയിലെ ലേല കേന്ദ്രത്തില്‍ ഇന്നലെ നടന്ന ലേലത്തിലാണ് ശരാശരി വില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയത്. വണ്ടന്‍മേട് ഗ്രീന്‍ ഗോള്‍ഡ് കാര്‍ഡമം പ്രൊഡ്യൂസര്‍ കമ്പനിയുടെ ലേലത്തില്‍ 1719 രൂപ ശരാശരി വിലയും 2201 രൂപ ഉയര്‍ന്ന വിലയുമാണ് രേഖപ്പെടുത്തിയത്. 2010 ല്‍ രേഖപ്പെടുത്തിയ 1708 രൂപയാണ് ഇതിനു മുന്‍പത്തെ ഉയര്‍ന്ന ശരാശരി വില.ഇന്നലത്തെ ലേലത്തില്‍ 66031 കിലോഗ്രാം കായ വില്‍പനയ്ക്കു വന്നതില്‍ 65095 കിലോഗ്രാമിന്റെ വില്‍പന നടന്നു.
കഴിഞ്ഞ ആഴ്ച നടന്ന 2 ലേലങ്ങളില്‍ ഉയര്‍ന്ന വില 2000 കടന്നിരുന്നു. 28ന് നടന്ന വണ്ടന്‍മേട് മാസ് എന്റര്‍പ്രൈസസിന്റെ ലേലത്തില്‍ 2016 രൂപയും 29ലെ കാര്‍ഡമം ഗ്രോവേഴ്സ് ഫോറെവര്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ലേലത്തില്‍ 2006 രൂപയുമായിരുന്നു ഉയര്‍ന്ന വില. പ്രളയ കെടുതിക്കുശേഷം എട്ടാം തവണയാണ് ഏലക്കായുടെ വില 2000 കടക്കുന്നത്.മുന്‍പ് ഉയര്‍ന്ന വില രേഖപ്പെടുത്തിയിരുന്നത് ഏലക്കായുടെ അരിക്ക് ആയിരുന്നെങ്കില്‍ ഇത്തവണ ഏലക്കായ്ക്കാണ് ഉയര്‍ന്ന വില ലഭിച്ചത് എന്ന പ്രത്യേകതയുമുണ്ട്. 2201 രൂപയ്ക്ക് 27 കിലോഗ്രാം ഏലക്കായുടെ വില്‍പനയാണു നടന്നത്. 2186 രൂപയ്ക്ക് 130 കിലോഗ്രാം കായയും വിറ്റഴിഞ്ഞു.
Post Your Comments