ജാതിയുടേയും മതത്തിന്റേയും പേരില്‍ വര്‍ഗീയ കലാപങ്ങള്‍ നടക്കുന്ന ഈ കാലഘട്ടത്തിന് പ്രസക്തമായൊരു കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. രണ്ട് കുട്ടികള്‍ തമ്മില്‍ പങ്കുവെച്ച സ്‌നേഹമാണ് ഒരമ്മ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞിരിക്കുന്നത്. പോസ്റ്റിനൊപ്പം ഇതു വെളിവാക്കുന്ന ഒരു ചിത്രവും ഇവര്‍ പങ്കുവെച്ചിട്ടുണ്ട്. ഭുവി ഈശ്വരി എന്ന യുവതിയാണ് മകന്റേയും സുഹൃത്തിന്റേയും ഐക്യത്തിന്റെ കഥ പങ്കിട്ടിരിക്കുന്നത്.
കുറിപ്പ് ഇങ്ങനെ:
മകന്‍ നിലാവനും സുഹൃത്തിന്റെ മകന്‍ അഫ്രാസും വീട്ടിലിരുന്ന് കളിക്കുകയായിരുന്നു. പെട്ടെന്നാണ് ഉച്ചഭാഷിണിയിലൂടെ ബാങ്ക് വിളി ഉയര്‍ന്നത്. ഇതു ശ്രദ്ധിച്ച അഫ്രാസ് ചോദിച്ചു, എനിക്ക് ഇവിടെയിരുന്ന് പ്രാര്‍ഥിക്കാമോ എന്ന് ?. അതിനെന്താ മോന്‍ പ്രാര്‍ഥിച്ചോളൂ എന്ന് ഞാന്‍ അവന് അനുവാദം നല്‍കി. ഇതുകേട്ട് എന്റെ മകനും പ്രാര്‍ഥിക്കണമെന്ന് പറഞ്ഞു. അവനും ഞാന്‍ അനുവാദം നല്‍കി. അഫ്രാസ് കൈകാലുകള്‍ കഴുകി, നിലാവനും അതു പോലെ ചെയ്തു.
അഫ്രാസ് ഇവിടെ നിസ്‌ക്കാര പായ ഉണ്ടോയെന്ന് ചോദിച്ചു. എന്നാല്‍ അത് ഞങ്ങളുടെ പക്കല്‍ ഇല്ലായിരുന്നു. ഇതുകേട്ട് നിലാവന്‍ ഓടിപ്പോയി കളിക്കാന്‍ ഉപയോഗിക്കുന്ന അവന്റെ പായ അഫ്രാസിന് നല്‍കി. എന്നിട്ട് അവന്‍ വീണ്ടും സംശയം ചോദിച്ചു, ഞാന്‍ മുസ്ലീം ആണോയെന്ന്? ഞാന്‍ പറഞ്ഞു നമ്മള്‍ മുസ്ലീങ്ങളല്ല, ഹിന്ദുമതത്തിലാണ് വിശ്വസിക്കുന്നതെന്ന്. അവന് അതില്‍ നിന്നും എന്താണ് മനസിലായതെന്ന് എനിക്കറിയില്ല. എന്നിരുന്നാലും അവന്‍ അഫ്രാസിനോട് പറഞ്ഞു, നീ നിങ്ങളുടെ ദൈവത്തോട് പ്രാര്‍ഥിക്കൂ, ഞാന്‍ എന്റേയും. രണ്ട് കുട്ടികളും ഒരുമിച്ച് സമാധാനപരമായി പ്രാര്‍ഥനയില്‍ മുഴുകി. ഞാന്‍ കണ്ട സുന്ദരകാഴ്ച്ചകളിലൊന്നായിരുന്നു അത്. ഓരോരുത്തര്‍ക്കും അവരവരുടെ തിരഞ്ഞെടുപ്പകള്‍ക്കുള്ള സ്വാതന്ത്ര്യം നല്‍കിയാല്‍ ലോകം ഇതുപോലെ സമാധാനപരമാകും. അഞ്ചരവയസുള്ള കുട്ടികള്‍ കാണിച്ചു തന്ന മനോഹര കാഴ്ചയായിരുന്നു അത്.
https://www.facebook.com/bhuvi.smile/posts/10216831653482775
Post Your Comments