തിരുവനന്തപുരം: കോണ്‍ഗ്രസ് മതത്തിന്റെ പേരില്‍ ജനങ്ങളെ വിഭജിക്കുകയാണെന്ന് കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചുമതല വഹിക്കുന്ന ബിജെപി ദേശീയ സെക്രട്ടറി വൈ. സത്യകുമാര്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ന്യൂനപക്ഷങ്ങള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള വയനാട് മണ്ഡലം തെരഞ്ഞെടുത്തതിലൂടെ വീണ്ടും വോട്ട ബാങ്ക് രാഷ്ട്രീയം കളിക്കുകയാണ് കോണ്‍ഗ്രസ്.
തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ അമേഠിയില്‍ പരാജയം സമ്മതിക്കുന്നതാണെന്ന് കേരളത്തിലേക്കുള്ള രാഹുലിന്റെ വരവ്. ന്യൂനപക്ഷ വോട്ടിലൂടെ രാഹുലിനെ രക്ഷിക്കാമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. എന്നാല്‍ തങ്ങളെ വോട്ടിനായി ഉപയോഗിക്കുക മാത്രമാണ് കോണ്‍ഗ്രസ് ചെയ്തിട്ടുള്ളതെന്ന് ന്യൂനപക്ഷങ്ങള്‍ ഇപ്പോള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
ഷബാനു കേസില്‍ മതമൗലികവാദികളെ പിന്തുണച്ച കോണ്‍ഗ്രസ് മുത്തലാക്കിനെതിരായ നിയമനിര്‍മ്മാണത്തെ എതിര്‍ത്ത് മുസ്ലിം വനിതകളുടെ അവകാശങ്ങള്‍ നിഷേധിക്കുകയാണ്. വര്‍ഗ്ഗീയ പാര്‍ട്ടിയായ എഐഎംഐഎമ്മിനെ ഹൈദരാബാദില്‍ വളര്‍ത്തുകയും അവര്‍ക്ക് പാര്‍ലമെന്റില്‍ അംഗങ്ങളെ സംഭാവന ചെയ്യുകയും ചെയ്തത് കോണ്‍ഗ്രസ്സാണ്. ഭാരത വിഭജനത്തിന് കാരണക്കാരായ മുസ്ലിം ലീഗിനെ കേരളത്തില്‍ സഖ്യകക്ഷിയായി കൊണ്ടുനടക്കുകയാണ്.
ഹിന്ദു ഭീകരതയെന്ന കെട്ടുകഥ പ്രചരിപ്പിച്ച് അപമാനിച്ചതും അനധികൃത കുടിയേറ്റം പ്രോത്സാഹിപ്പിച്ചതും രാഹുലിന്റെ പാര്‍ട്ടിയാണ്. ജനങ്ങളെ ന്യൂനപക്ഷമെന്നും ഭൂരിപക്ഷമെന്നും വേര്‍തിരിച്ച് വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്ന കോണ്‍ഗ്രസ് നിലപാട് രാജ്യത്തിന് അപകടകരമാണ്. കോണ്‍ഗ്രസ്സിനെ പൂര്‍ണമായും തുടച്ചുനീക്കാനുള്ള സമയമാണിത്. അദ്ദേഹം വ്യക്തമാക്കി.
Post Your Comments