Latest NewsIndia

വിദ്വേഷ രാഷ്ട്രീയത്തിനെതിരെ വോട്ട് ചെയ്യാന്‍ അഭ്യര്‍ത്ഥനയുമായി എഴുത്തുകാരുടെ സംഘം

വിദ്വേഷരാഷ്ട്രീയത്തിനെതിരെ വോട്ട് ചെയ്യാന്‍ അഭ്യര്‍ത്ഥിച്ച് ഇന്ത്യയിലെ പ്രുമഖ എഴുത്തുകാര്‍. അരുന്ധതി റോയി, ഗിരീഷ് കര്‍ണാട്, കെകി ദരുവല്ല, ടി.എം. കൃഷ്ണ, നയന്‍താര സെഗാള്‍ തുടങ്ങി 2100പേരടങ്ങുന്ന സംഘമാണ് ഇത്തരത്തിലൊരു ആഹ്വാനവുമായി എത്തിയിരിക്കുന്നത്.

ഇന്ത്യന്‍ കള്‍ച്ചറല്‍ ഫോറത്തിന് നല്‍കിയ അപ്പീലില്‍, കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ‘സമൂഹം, ജാതി, ലിംഗം അല്ലെങ്കില്‍ അവര്‍ വരുന്ന പ്രദേശം തുടങ്ങിയവ കാരണം പൗരന്മാര്‍ അടിച്ചമര്‍ത്തപ്പെടുകയോ അല്ലെങ്കില്‍ വിവേചനം നേരിടുകയോ ചെയ്യുകയാണെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. രാജ്യത്തെ വിഭജിക്കാനാണ് വിദ്വേഷ രാഷ്ട്രീയം ഉപയോഗിക്കപ്പെടുന്നത്. ഇത് ജനങ്ങളില്‍ ഭയം സൃഷ്ടിക്കുകയും ആളുകളെ പൂര്‍ണപൗരന്‍മാരായി കഴിയുന്നതില്‍ നിന്ന് ഒഴിവാക്കുന്നതുമാണ്. അധികാരത്തെ ചോദ്യം ചെയ്യുന്നവര്‍ പീഡിപ്പിക്കപ്പെടുകയുംം അറസ്റ്റ് ചെയ്യപ്പെടുകയുമാണിപ്പോഴെന്നും കേരളത്തില്‍ നിന്നടക്കമുള്ള എഴുത്തുകാര്‍ ആരോപിക്കുന്നു.

വിദ്വേഷ രാഷ്ട്രീയം, ജനങ്ങളിലെ വിഭാഗീയത, അസമത്വം, ഭീകരത, ഭീഷണിപ്പെടുത്തല്‍, സെന്‍സര്‍ഷിപ്പ്’ എന്നിവയ്ക്കതെിരെയാകണം വോട്ട്. ഇത് നിര്‍ണമായകമായ ആദ്യചുവടുവയ്പാണെന്നും എഴുത്തുകാരുടെയുംം കലകാരന്‍മാരുടെയും കൂട്ടായ്മ ചൂണ്ടിക്കാണിക്കുന്നു. ഭരണഘടന നല്‍കിയ വാഗ്ദാനങ്ങള്‍ പുതുക്കുന്ന ഒരിന്ത്യയ്ക്കുവേണ്ടി വോട്ടുചെയ്യാന്‍ നമുക്കുള്ള ഒരേയൊരു വഴി ഇതാണ്. അതുകൊണ്ടാണ് നാനാത്വവും സമത്വവും പുലരുന്ന ഒരു ഇന്ത്യയ്ക്കുവേണ്ടി വോട്ടുചെയ്യുവാന്‍ ഞങ്ങള്‍ എല്ലാ പൗരരോടും ആവശ്യപ്പെടുന്നു എന്നും സംഘം ജനങ്ങളോട് ആവശ്യപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button