ന്യൂഡല്‍ഹി : രാജ്യത്തെ അഴിമതി വിരുദ്ധമാക്കുന്നതിനായി വിദേശ പരിശീലനത്തിലൂടെ വിദഗ്ധത കെെവരിക്കാനൊരുങ്ങി രാജ്യം. അഴിമതി പിടുകൂടുന്നതിനായുളള അന്തര്‍ദ്ദേശീയ പരിശീലനത്തിനായി കേന്ദ്ര വിജിലന്‍സ് കമ്മിഷനാണ് ഉദ്യോഗസ്ഥരെ അന്തര്‍ദ്ദേശിയ വിദഗ്ദ പരിശീലനത്തിനായി അയക്കുന്നത്. ഓസ്ട്രിയയിലെ വിയന്നയിലുളള അന്താരാഷ്ട്ര അഴിമതി വിരുദ്ധ അക്കാദമിയിലാണ് പരിശീലനത്തിനായി അയക്കുന്നത്.
തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ജൂണ്‍ മൂന്ന് മുതല്‍ 14 വരെ രണ്ടാഴ്ച വരുന്ന പരീശീലന പദ്ധതികളാണ് തീരുമാനിച്ചിരിക്കുന്നത്. ചീഫ് വിജലന്‍സ് ഓഫീസര്‍മാര്‍ക്കും കൂടെ ഇദ്ദേഹം നിര്‍ദ്ദേശിക്കുന്ന ഉദ്യോഗസ്ഥരേയുമാണ് പരിശീലനം ലഭിക്കുക.
. വിജിലന്‍സ് ഉദ്യോഗസ്ഥരുടെ അന്തര്‍ദേശീയവും ആഭ്യന്തരവുമായ പരിശീലനത്തിന് 240 കോടിയാണ് വിജിലന്‍സ് കമ്മിഷന്‍ വകയിരുത്തിയിരിക്കുന്നത്.
Post Your Comments