ആലത്തൂര്‍: മോശം പരാമർശം നടത്തിയ എൽഡിഎഫ് കൺവീനർ വിജയരാഘവനെതിരെ പരാതി നല്കി യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ്. ആലത്തൂർ ഡിവൈഎസ്പിക്കാണ് പരാതി സമർപ്പിച്ചത്. ഷാഫി പറമ്ബില്‍ എംഎല്‍എ, ലതികാ സുഭാഷ് തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളും രമ്യയ്ക്കൊപ്പമുണ്ടായിരുന്നു.
അധിക്ഷേപിക്കുന്ന പരാമര്‍ശം അതിര് വിട്ടെന്നും ഇനി ആര്‍ക്കും ഈയൊരു അവസ്ഥ ഉണ്ടാകരുതെന്നുമായിരുന്നു പരാതി നൽകിയ ശേഷമുള്ള രമ്യ ഹരിദാസിന്റെ പ്രതികരണം. വ്യക്തിപരമായി അധിക്ഷേപിച്ചില്ലെന്നും പ്രസംഗം വളച്ചൊടിച്ചതാണെന്നും ഇന്ന് എ വിജയരാഘവൻ വിശദീകരിച്ചിരുന്നു. എന്നാൽ ഇത് പെട്ടെന്ന് പറഞ്ഞ് പോയതല്ല ആസൂത്രിത പ്രസംഗം ആയിരുന്നു. നവോത്ഥാനം പ്രസംഗിക്കുന്ന മുഖ്യമന്ത്രിയും നവോത്ഥാനത്തിനും വനിതാ മതിലിനും എല്ലാം വേണ്ടി നിലകൊള്ളുന്ന മുന്നണിയുമൊക്കെ ഉണ്ടായിട്ടാണ് ഈ ഒരു അവസ്ഥ ഉണ്ടായതെന്നും തെറ്റ് തെറ്റുതന്നെയാണെന്ന് പറയാൻ മുഖ്യമന്ത്രി പോലും തയ്യാറായില്ലെന്നും രമ്യ പറഞ്ഞു.
Post Your Comments