ന്യൂഡല്‍ഹി: അമേഠിയിലെ ബിജെപി സ്ഥാനാര്‍ഥി സ്മൃതി ഇറാനിക്കെതിരേ ലൈംഗിക ചുവയുള്ള അധിക്ഷേപ പരാമര്‍ശവുമായി കോണ്‍ഗ്രസ് സഖ്യകക്ഷി നേതാവ്. സ്മൃതി ഇറാനി നെറ്റിയില്‍ വലിയ പൊട്ടുതൊടുന്നതിനെ ഉദ്ദേശിച്ചായിരുന്നു അധിക്ഷേപം.പീപ്പിള്‍സ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവായ ജയദീപ് കാവഡേയാണ് സ്മൃതി ഇറാനിക്കെതിരെ വിവാദപരാമര്‍ശം നടത്തിയത്. ഭര്ത്താക്കന്മാരെ മാറ്റുന്നതിനനുസരിച്ച് നെറ്റിയില്‍ തൊടുന്ന പൊട്ടിന്റെ വലിപ്പവും വര്‍ധിക്കുമെന്നായിരുന്നു കാവഡെയുടെ പരാമര്‍ശം.
സ്മൃതി ഇറാനി പാര്‍ലമെന്റില്‍ നിതിന്‍ ഗഡ്കരിയുടെ തൊട്ടടുത്ത് ഇരുന്ന് ഭരണഘടന മാറ്റുന്നതിനെ കുറിച്ചു സംസാരിക്കുന്നു. സ്മൃതി ഇറാനിയെക്കുറിച്ച് ഒരു കാര്യം പറയട്ടെ. അവര്‍ നെറ്റിയില്‍ വലിയ പൊട്ട് തൊടുന്നു. ഭര്ത്താക്കന്മാരെ മാറ്റുന്നതിനനുസരിച്ച് പൊട്ടിന്റെ വലിപ്പവും വര്‍ധിക്കുമെന്ന് ആരോ എന്നോടു പറഞ്ഞിട്ടുണ്ട്. ഭര്‍ത്താവിനെ മാറ്റുന്നതുപോലെ എളുപ്പമല്ല ഭരണഘടന മാറ്റുന്നതെന്ന് ഗഡ്കരിയുടെയും മോദിയുടെയും മന്ത്രിയായ സ്മൃതി ഇറാനി മനസിലാക്കണം- കാവഡെ പറഞ്ഞു.
Post Your Comments