തിരുവനന്തപുരം: തിരുവനന്തപുരം മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശശി തരൂരിന് കോടികളുടെ ആസ്തി. സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തി തരൂരിന്റെ നാമനിര്‍ദേശ പത്രിക.
ജില്ലാ കളക്ടര്‍ ഡോ. കെ വാസുകിയ്ക്കാണ് അദ്ദേഹം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.
പത്രികയ്‌ക്കൊപ്പം സ്വത്ത് വിവരങ്ങള്‍ വ്യക്തമാക്കി ഫോം 26 സമര്‍പ്പിച്ചു. അഞ്ച് കോടി രൂപയാണ് ബാങ്കിലുള്ളത്. ഒരു കിലോയിലേറെ സ്വര്‍ണം കയ്യിലുണ്ട്. മറ്റു നിക്ഷേപങ്ങളായി 15 കോടിയും 35 കോടിയുടെ സ്ഥാവര ജംഗമ വസ്തുക്കളും ഉണ്ടെന്നും തരൂര്‍ വ്യക്തമാക്കി.
നല്‍കിയ പ്രധാന വിവരങ്ങള്‍ ഇങ്ങനെ:
പേര് : ശശി തരൂര്‍.
കൈവശമുള്ള പണം : 25,000 രൂപ.
ബാങ്ക് നിക്ഷേപം : 5,88,93,996 രൂപ.
മറ്റു നിക്ഷേപങ്ങള്‍ : 15,32,66,871.
വാഹനങ്ങള്‍ : മാരുതി സിയാസ് (2016 മോഡല്‍, ആറു ലക്ഷം രൂപ മതിപ്പു വില), ഫിയറ്റ് ലിനിയ (2009 മോഡല്‍, 75,000 രൂപ മതിപ്പ്). സ്വര്‍ണം : 1142 ഗ്രാം (മതിപ്പു വില 38,01,718 രൂപ).
ക്രിമിനല്‍ കേസുകള്‍ : മതവികാരം വ്രണപ്പെടുത്തിയതുമായി ബന്ധപ്പെട്ടും ഭാര്യയുടെ മരണവുമായി ബന്ധപ്പെട്ടും രണ്ടു കേസുകള്‍.
ജോലി : സാമൂഹ്യപ്രവര്‍ത്തനം.
ജംഗമ ആസ്തികളുടെ ആകെ മൂല്യം : 34,00,22,585 രൂപ.
സ്ഥാവര ആസ്തി ആകെ മൂല്യം : 1,00,00,000 രൂപ.
സ്വയാര്‍ജിത സ്ഥാവര വസ്തുക്കളുടെ വാങ്ങിയ വില : 45,00,000 രൂപ. സ്വയാര്‍ജിത ആസ്തിയുടെ ഏകദേശ നടപ്പു കമ്‌ബോള വില : 95,00,000 രൂപ.
പിന്തുടര്‍ച്ചയായി കിട്ടിയ ആസ്തിയുടെ ഏകദേശ നടപ്പു കമ്പോള വില : 5,00,000 രൂപ.
Post Your Comments