ഗോഹട്ടി: ലോക്സഭാ തെരഞ്ഞടുപ്പില്‍ മത്സരിക്കുന്ന മണിപ്പൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കെതിരേ കോടികളുടെ തട്ടിപ്പ് ആരോപണം. പഞ്ചാബ് നാഷണല്‍ ബാങ്കാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയ്ക്കെതിരെ 100 കോടി രൂപയുടെ വായ്പയുടെ തട്ടിപ്പ് ആരോപണം ഉന്നയിച്ചത്. ഔട്ടര്‍ മണിപ്പുര്‍ സ്ഥാനാര്‍ഥി കെ. ജയിംസിനെതിരേയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഇതു സംബന്ധിച്ച് ബാങ്ക് മണിപ്പുര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കു കത്തുനല്‍കി.
നോര്‍ത്ത് ഈസ്റ്റ് റീജന്‍ ഫിന് സര്‍വീസസ് എന്ന കമ്പനിയുടെ ഡയറക്ടര്‍ എന്ന നിലയിലാണ് രണ്ടു വര്‍ഷം മുന്‍പ് ജയിംസിനു വായ്പ അനുവദിച്ചതെന്നും ഈ മാസം തുടക്കത്തില്‍ ജയിംസ് ഈ സ്ഥാനം രാജിവച്ചെന്നും ഇത് ബാങ്ക് ചട്ടങ്ങളുടെ ലംഘനമാണെന്നും കത്തില്‍ പറയുന്നു.
Post Your Comments