തൃശൂര്‍: തെരഞ്ഞെടുപ്പിന് ശേഷം ബിജെപി വിരുദ്ധ മതേതര സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിര്‍ണായക സ്വാധീനം ചെലുത്താന്‍ ഇടതുപക്ഷത്തിന് കഴിയും. വിവിധ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ദുര്‍ബലമായതിന്റെ ദയനീയാവസ്ഥയാണ് കേരളത്തിലും കാണുന്നത്. ഇന്ത്യയില്‍ കോണ്‍ഗ്രസിന്റെ പ്രതാപകാലം കഴിഞ്ഞു. വിവിധ സംസ്ഥാനങ്ങളില്‍ ബിജെപി വിരുദ്ധ നിലപാടെടുക്കുന്ന പ്രാദേശിക പാര്‍ട്ടികള്‍ക്ക് നല്ല സ്വാധീനമുണ്ടെന്നും മുഖയാമന്ത്രി പറയുകയുണ്ടായി.
2004ലെ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍നിന്നും ഒരു കോണ്‍ഗ്രസുകാരെയും വിജയിപ്പിക്കാതെ എല്‍ഡിഎഫ് 18 സീറ്റ് നേടി. ഇക്കുറി അതിനെവെല്ലുന്ന വിജയമാണ് എല്‍ഡിഎഫ് നേടാന്‍ പോകുന്നത‌്. 2004ല്‍ ഇടതുപക്ഷം നേടിയ 64 സീറ്റില്‍ മൂന്നോ, നാലോ സീറ്റിലൊഴികെ ബാക്കിയെല്ലാം കോണ്‍ഗ്രസിനെ പരാജയപ്പെടുത്തിയാണ് വിജയിച്ചത്. തെരഞ്ഞെടുപ്പിനുശേഷം യുപിഎക്കും എന്‍ഡിഎക്കും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഭൂരിപക്ഷം ഉണ്ടായില്ല. ബിജെപി ഭരണം ഒഴിവാക്കാന്‍ ഇടതുപക്ഷം യുപിഎക്ക് പിന്തുണ നല്‍കി. ഇടതുപക്ഷം പിന്തുണ നല്‍കിയതുകൊണ്ട് സുപ്രധാനമായ ചില ജനകീയ തീരുമാനങ്ങള്‍ എടുപ്പിക്കാന്‍ കഴിഞ്ഞുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Post Your Comments