കോട്ടയം : ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിനെ അധിക്ഷേപിച്ച് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ നടത്തിയ പ്രസ്താവന പ്രതിഷേധാർഹമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പ്രസ്താവന സ്ത്രീത്വത്തെയും ദളിത് വിഭാഗത്തെയും അപമാനിക്കുന്ന താരത്തിലാണെന്ന് അദ്ദേഹം പറഞ്ഞു.
ആലത്തൂരിൽ സ്ഥാനാർത്ഥിത്വം ഉറപ്പിച്ച ശേഷം രമ്യ ആദ്യം ഓടിയെത്തിയത് പാണക്കാട്ടേക്കാണെന്നും പിന്നീട് ഓടിയത് പി കെ കുഞ്ഞാലിക്കുട്ടിയെ കാണാനാണെന്നും ആ പെൺകുട്ടിയുടെ കാര്യം എന്താകുമെന്ന് താൻ പറയുന്നില്ലെന്നുമായിരുന്നു വിജയരാഘവന്റെ പരാമർശം.
അതേസമയം തന്നെ അധിക്ഷേപിച്ച് പ്രസംഗം നടത്തിയ വിജയരാഘവനെതിരെ പരാതി നൽകുമെന്ന് രമ്യ ഹരിദാസ് വ്യക്തമാക്കി.ആശയ പരമായ പോരാട്ടത്തിനിടെ വ്യക്തിഹത്യ നടത്തുന്നത് ശരിയല്ല. ഇടതുമുന്നണി കൺവീനറിന്റെ പരാമർശം വേദനിപ്പിച്ചുവെന്നും രമ്യ പറഞ്ഞു.
Post Your Comments