Latest NewsBusiness

റെക്കോര്‍ഡ് നേട്ടേവുമായി ഇന്ത്യന്‍ ഓഹരി വിപണി: സെന്‍സെക്‌സിലും നിഫ്റ്റിയിലും വന്‍ കുതിപ്പ്

മുംബൈ: റെക്കോര്‍ഡുകള്‍ തകര്‍ത്ത് ഇന്ത്യന്‍ ഓഹരി വിപണി വന്‍ മുന്നേറ്റം നടത്തി. ബാങ്കിംഗ്, ഓട്ടോ,ഐടി ഓഹരികളിലുണ്ടായ കുതിപ്പിനെ തുടര്‍ന്ന് വ്യാപാരം അവസാനിച്ചപ്പോള്‍ മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 184 പോയിന്റ് ഉയര്‍ന്ന് 39,056 എന്ന ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ക്ലോസിംഗ് പോയിന്റ് രേഖപ്പെടുത്തി.

വ്യാപാരത്തിന്റെ ഒരുഘട്ടത്തില്‍ സെന്‍സെക്‌സ് 39,121 പോയിന്റിലേക്ക് ഉയര്‍ന്ന് ചരിത്രം സൃഷ്ടിച്ചു. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 0.40 ശതമാനം ഉയര്‍ന്ന് 11,713 പോയിന്റില്‍ ക്ലോസ് ചെയ്തു. നിഫ്റ്റിയുടെ ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും ഉയര്‍ന്ന ക്ലോസിംഗാണ് ഇന്നുണ്ടായത്.

സെന്‍സെക്‌സില്‍ ടാറ്റാ മോട്ടോഴ്‌സിന്റെ ഓഹരികള്‍ ഒന്‍പത് ശതമാനത്തിന്റെ വന്‍ നേട്ടം കൈവരിച്ചു. ഏപ്രില്‍ ഒന്നിന് സെന്‍സെക്‌സ് വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ 39,115.57 പോയിന്റ് വരെ ഉയര്‍ന്നിരുന്നു.

ജിഎസ്ടി വരുമാനത്തില്‍ കഴിഞ്ഞമാസം വന്‍ വളര്‍ച്ച കൈവരിച്ചതും, ഇന്ന് ആരംഭിച്ച് റിസര്‍വ് ബാങ്കിന്റെ പണനയ അവലോകന യോഗത്തില്‍ പലിശ നിരക്കുകളില്‍ കുറവ് വരുത്തിയേക്കുമെന്ന സൂചനകളുമാണ് ഇന്നത്തെ ഓഹരി വിപണിയിലെ നേട്ടത്തിനുളള കാരണങ്ങള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button