ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടലിനെ തുടര്‍ന്ന് സൊമാലിയയില്‍ ഭര്‍ത്താവിന്റെ വീട്ടുതടങ്കലിലായിരുന്ന മുസ്ലീം യുവതിക്ക് മോചനം. അഫ്രീന്റെ പിതാവിന്റെ പരാതിയെ തുടര്‍ന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഇടപെട്ട് ഇവരെ മോചിപ്പിക്കാന്‍ ശ്രമിച്ചിരുന്നു എന്നാല്‍ സൊമാലിയന്‍ നിയമമനുസരിച്ച് കുട്ടികളുടെ പിതാവിന്റെ സമ്മതമില്ലാതെ മാതാവിന് കുട്ടികളുമായി രാജ്യത്തിന് പുറത്ത് പോകാന്‍ സാധിക്കില്ലായിരുന്നു. തുടര്‍ന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെട്ട് ഇവരെ തിരിച്ച് നാട്ടിലേക്കെത്തിക്കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കിയത്.
2013ലാണ് ഹൈദരാബാദിലെ സ്വകാര്യ കമ്പനിയില്‍ ജോലി നോക്കിയിരുന്ന മുഹമ്മദ് ഹുസൈന്‍ ഡുവാലേ എന്ന യുവാവുമായി അഫ്രീന്‍ വിവാഹിതയാകുന്നത്. ഹുസൈന്റെ കുടുംബം സൊമാലിയയിലായിരുന്നു. തുടര്‍ന്ന് കുടുംബത്തെ കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ച ഹുസൈന്‍ ഭാര്യയും കുട്ടികളുമായി കഴിഞ്ഞ വര്‍ഷം ജൂലായ് നാലിന് സൊമാലിയയിലേക്ക് പോവുകയായിരുന്നു.അവിടെ എത്തിയ ശേഷം യുവതിക്ക് നാട്ടിലെ തന്റെ കുടുംബക്കാരുമായി ബന്ധപ്പെടാന്‍ സാധിച്ചിരുന്നില്ല. അയല്‍ക്കാരിയായ സുഹൃത്തിന്റെ സഹായത്തോടെ വാട്‌സാപ്പിലൂടെയാണ് അഫ്രീന്‍ നാട്ടിലുള്ളവരുമായി ബന്ധപ്പെട്ടിരുന്നത്.
സംഭവത്തില്‍ പന്തികേടുണ്ടെന്ന് മനസിലാക്കിയ ഓട്ടോറിക്ഷാ ഡ്രൈവറായ അഫ്രീന്റെ പിതാവാണ് വിദേശകാര്യമന്ത്രാലയത്തെ സമീപിച്ച് സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നു. തുടര്‍ന്ന് അഫ്രീനെ രക്ഷിക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ തന്നെ ആരംഭിക്കുകയും ചെയ്തു.ഇവരെ മോചിപ്പിക്കനായി ഇന്ത്യയ്ക്ക് സൊമാലിയയില്‍ എംബസി ഇല്ലാത്തതിനാല്‍ നെയ്റോബിയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്റെ നേതൃത്വത്തില്‍ സൊമാലിയന്‍ പോലീസിന്റെ സഹായത്തോടെയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. തുടര്‍ന്ന് മാര്‍ച്ച് 28ന് സൊമാലിയയിലെ മൊഗാദിഷുവില്‍ അഫ്രീന്റെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് ഇവരെ മോചിപ്പിക്കുകയായിരുന്നു.
Post Your Comments