പന്തളം: സംസാരിക്കുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു.അപകടത്തിൽ കിടക്ക കത്തി.ഫോൺ ചെയ്തുകൊണ്ടിരുന്ന പൂഴിക്കാട് സുജിത് ഭവനിൽ തങ്കച്ചൻ (62) പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ഞായറാഴ്‌ച വൈകിട്ടായിരുന്നു സംഭവം.
ഫോൺ വിളിക്കുന്നതിനിടയിൽ ഫോൺ പെട്ടെന്ന് ചൂടാകുകയായിരുന്നു. ഉടൻ ഫോൺ മാറ്റിപിടിച്ചു.അപ്പോഴേക്കും ഫോൺ പൊട്ടിത്തെറിച്ചു.പെട്ടെന്നു ഇയാൾ ഫോൺ വലിച്ചെറിഞ്ഞതു കിടക്കയിൽ തന്നെയാണ് വീണത്. ശബ്ദം കേട്ട് എത്തിയ അയൽവാസികളണ് കിടക്കയിലെ തീ കെടുത്തിയത്.
Post Your Comments