ദുബായ് : ദുബായിൽ ഇന്ത്യൻ തൊഴിലന്വേഷകനെ അനധികൃതമായി പിടിച്ചുവച്ച് മോചന ദ്രവ്യമായി 1 മില്യൺ ദിർഹം ആവശ്യപ്പെട്ട ബ്രിട്ടീഷ് പൗരനെ കോടതി ശിക്ഷിച്ചു.ഒരു വർഷത്തേയ്ക്ക് ഇയാളെ ജയിലിൽ പാർപ്പിച്ച ശേഷം കോടതി നാടുകടത്തി.
സന്ദർശക വിസയിൽ യു എ ഇ യിൽ എത്തിയ ഇന്ത്യക്കാരനെ തട്ടിക്കൊണ്ടുപോയി സഹോദരനോട് പണം ആവശ്യപ്പെട്ടതാണ് കേസ്. യുകെയിൽ താമസിക്കുന്ന ഇന്ത്യക്കാരന്റെ സഹോദരന്റെ കയ്യിൽ നിന്നും പണം തട്ടിയെടുക്കാൻ പ്രതി ശ്രമിച്ചെങ്കിലും പോലീസ് ഇടപ്പെട്ടതിനാൽ പണം നഷ്ടപ്പെട്ടില്ല.
ഏകദേശം ആറുമാസം മുൻപാണ് സംഭവം നടന്നത്. ഓൺലൈൻ വഴി ഒരു യുവതിയുടെ പേരിൽ ജോലി വാഗ്ദാനം ചെയ്തായിരുന്നു പ്രതിയുടെ തട്ടിപ്പ്. ദുബായ് ഇന്റർനാഷണൽ എയർപോർട്ടിൽ എത്തിച്ച ഇന്ത്യക്കാരനോട് കമ്പനിയുടെ മാനേജർ എന്ന് പരിചയപ്പെടുത്തി ഹോട്ടലിലേക്ക് കൊണ്ടുപോകുകയായിരുന്നു.
Post Your Comments