തിരുവനന്തപുരം: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരെ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ നടത്തിയ പ്രസംഗം വിവാദത്തിലേയ്ക്ക. വിജയരാഘവന്റെ പരാമര്‍ശത്തില്‍ ഇടതുപക്ഷം വരെ അതൃപ്തി രേഖപ്പെടുത്തി കഴിഞ്ഞു. വിജയരാഘവന്റെ പ്രസംഗം യുഡിഎഫിന് മേല്‍ക്കൈ ഉണ്ടാക്കി കൊടുത്തു എന്നാണ് എല്‍ഡിഎഫില്‍ നിന്നുയരുന്ന വിമര്‍ശനം.
അതേസമയം ജിയരാഘവനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകാണ് സിപിഎം സംസ്ഥാന സെക്രട്ടി കോടിയേരി ബാലകൃഷ്ണന്‍. എല്‍ഡിഎഫ് കണ്‍വീനറുടെ പ്രസ്താവനയെ വളച്ചൊടിച്ചുവെന്നും രമ്യയെ അധിക്ഷേപിച്ചിട്ടില്ലെന്നും കോടിയേരി വ്യക്തമാക്കി.
അതേസമയം വിജയരാഘവന്‍ രമ്യക്കെതിരെവ പരാമര്‍ശം ഉന്നയിച്ച പ്രസംഗം തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് സ്പീക്കര്‍ പ ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത് ഉണ്ടാകുന്ന ഇത്തരം രാഷ്ട്രീയ വിഷങ്ങളില്‍ സ്പീക്കര്‍ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും ശ്രീരാമ കൃഷ്ണന്‍ പറഞ്ഞു.
Post Your Comments