എല്ലാവരും വോട്ട് ചെയ്യണമെന്ന സന്ദേശവും തിരഞ്ഞെടുപ്പിന്റെ പ്രാധാന്യവും വിളിച്ചോതി ട്രെയിനുകൾ. തിരുവനന്തപുരത്ത് നിന്നും ദില്ലി വരെ പോകുന്ന കേരള എക്സ്പ്രസാണ് ഇലക്ഷൻ എക്സ്പ്രസായിരിക്കുന്നത്. എല്ലാവരും വോട്ട് ചെയ്യണമെന്ന സന്ദേശവും തെരഞ്ഞെടുപ്പിന്റെ പ്രാധാന്യവും വ്യക്തമാക്കുന്ന സ്റ്റിക്കറുകള്‍ പതിച്ചാണ് കേരള എക്‌സ്പ്രസ് ഇത്തവണ ഓടിയത്. വോട്ടര്‍ ബോധവത്കരണ പരിപാടിയായ സ്വീപിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് കമ്മീഷനും ഇന്ത്യന്‍ റെയില്‍വേയും ധാരണയിലെത്തിയത് പ്രകാരമാണ് മാറ്റം. കേരള എക്സ്പ്രസിന് പുറമെ ഹിമസാഗര്‍ എക്‌സ്പ്രസ്, ഹൗറ എക്‌സ്പ്രസ്, ഗുവാഹാട്ടി എക്‌സ്പ്രസ് എന്നീ നാലു ട്രെയിനുകളാണ് പ്രചാരണ പരിപാടിയുടെ ഭാഗമാകുന്നത്.
Post Your Comments