പത്തനംതിട്ട : ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർത്ഥിയായ കെ.സുരേന്ദ്രൻ കേന്ദ്രമന്ത്രിയും എറണാകുളത്തെ സ്ഥാനാർത്ഥിയുമായ അൽഫോൺസ് കണ്ണന്താനത്തിന്റെ കുടുംബവീട്ടിൽ വോട്ടുചോദിക്കാനെത്തി.
ഇന്നലെ മല്ലപ്പള്ളിയിലായിരുന്നു സുരേന്ദ്രൻ പ്രചാരണം നടത്തിയത്. കടകളിലും വീടുകളിലും കയറിയിറങ്ങി സുരേന്ദ്രൻ വോട്ട് ചോദിച്ചു. ഇന്ന് കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥിയുടെ പര്യടന പരിപാടി 10ന് ആരംഭിക്കും.
സെൽഫിയിൽ നിറഞ്ഞാണ് സുരേന്ദ്രന്റെ യാത്ര തുടരുന്നത് . വോട്ടു ചോദിക്കാനിറങ്ങുന്നിടത്തെല്ലാം സെൽഫി ആവശ്യമാണ് ആളുകൾ ഉന്നയിക്കുന്നത്. എല്ലാവർക്കുമൊപ്പം ചിരിച്ചുകൊണ്ട് സെൽഫി എടുത്തുകൊണ്ട് വോട്ടുകൂടി ചോദിക്കുകയാണ് സുരേന്ദ്രൻ.
Post Your Comments