കൊച്ചി:കാസര്‍ഗോട് പെരിയ ഇരട്ടക്കൊലപാതക കേസിലെ അന്വേഷണ പുരോഗതി അറിയിക്കാന്‍ ക്രൈം ബ്രാഞ്ചിന് ഹൈക്കോടതി നിര്‍ദ്ദേശം.
പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
കഴിഞ്ഞ ഫെബ്രുവരി 17ന് കൊല്ലപ്പെട്ട കൃപേഷിന്റെ പിതാവ് കൃഷ്ണന്‍, മാതാവ് ബാലാമണി, ശരത് ലാലിന്റെ പിതാവ് സത്യ നാരായണന്‍, മാതാവ് ലളിത എന്നിവരാണ് നിലവിലെ പൊലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് ചൂണ്ടിക്കാട്ടി ഹര്‍ജി നല്‍കിയത്.
പത്തു ദിവസത്തികം സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് കോടതിയുടെ നിര്‍ദേശം. മാത്രമല്ല ഹര്‍ജി സംബന്ധിച്ച് നിലപാട് അറിയിക്കാന്‍ സിബിഐക്കും കോടതി നിര്‍ദേശം നല്‍കി. ഈ മാസം 12ന് ഹര്‍ജി വീണ്ടും പരിഗണിക്കും.
Post Your Comments