ന്യൂഡല്‍ഹി: ഇന്ത്യന്‍ വിമാനനിര്‍മ്മാണ കമ്പനിയ്ക്ക് ചരിത്രനേട്ടം, കൈയടി നേടി എച്ച്എഎല്‍ കമ്പനി . ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡിന്റെ ചിറകില്‍ ഒരു പൊന്‍തൂവല്‍കൂടി. 2018-19 സാമ്ബത്തിക വര്‍ഷത്തില്‍ റെക്കാഡ് വരുമാനം നേടിയാണ് എച്ച്.എ.എല്‍ പൊന്‍തൂവല്‍ ചാര്‍ത്തിയത്. സാമ്പത്തിക വര്‍ഷത്തില്‍ 19,400 കോടി രൂപയിലെത്തിയതോടെ കമ്ബനിയുടെ മൊത്തം വരുമാനം ആറ് ശതമാനം ഉയര്‍ന്നു. എച്ച്.എ.എല്ലിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സാമ്പത്തിക വര്‍ഷം ഇത്രയും വരുമാനത്തില്‍ എത്തുന്നത്.
2017-18 സാമ്പത്തിക വര്‍ഷത്തില്‍ 18,624 കോടി രൂപയായിരുന്നു വിറ്റുവരവ്. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 41 പുതിയ വിമാനങ്ങളും ഹെലികോപ്റ്ററുകളും 98 എന്‍ജിനുകളുമാണ് എച്ച്.എ.എല്‍ നിര്‍മ്മിച്ചത്. ഇക്കാലയളവില്‍ എച്ച്.എ.എല്‍ 213 വിമാനങ്ങളുടെയും 540 എന്‍ജിനുകളുടെയും അറ്റകുറ്റപണികളും പൂര്‍ത്തിയാക്കി. അതേസമയം,? നിരവധി വെല്ലുവിളികളെ അതിജീവിച്ചാണ് എച്ച്.എ.എല്‍ ഈ ചരിത്ര നേട്ടം കൈവരിച്ചത്.
എസ്യു 30 എം.കെ.ഐ, എല്‍.സി.ഐ തേജസ്, ഡോര്‍ണിയര്‍ ഡി.ഒ 228, എ.എല്‍.എച്ച് ധ്രുവ്, ചീറ്റാള്‍ ഹെലികോപ്റ്റര്‍ എന്നിവ നിര്‍മ്മിക്കുന്നതും അറ്റകുറ്റപണികള്‍ നടത്തുന്നതും എച്ച്.എ.എല്‍ ആണ്.
Post Your Comments