Latest NewsComputerMobile Phone

സര്‍ക്കാരുകള്‍ ഇന്റര്‍നെറ്റിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് മാര്‍ക്ക് സുക്കര്‍ബര്‍ഗ്

ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതില്‍ യൂറോപ്പ്യന്‍ നിയമങ്ങളെ മാതൃകയാക്കണമെന്ന് ഫേസബുക്ക് തലവന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ്. ‘ദി വാഷിംഗ്ടണ്‍ പോസ്റ്റി’ന്റെ എഡിറ്റോറിയലിലാണ് അദ്ദേഹം ഇക്കാര്യം അഭിപ്രായപ്പെട്ടത്. സര്‍ക്കാരുകള്‍ സജീവമായി ഇന്റര്‍നെറ്റ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും സുക്കര്‍ബര്‍ഗ് പറഞ്ഞു.

ഇന്റര്‍നെറ്റ് വിപത്തുകളില്‍ നിന്ന് സമൂഹത്തെ സംരക്ഷിക്കുന്നത് കൂടാതെ വ്യക്തികള്‍ക്ക് സ്വതന്ത്രമായി അഭിപ്രായം രേഖപ്പെടുത്താനും സംരംഭകര്‍ക്ക് നൂതനമായ ആശയങ്ങള്‍ കൊണ്ടുവരാനും ഇന്റര്‍നെറ്റ് നിയമങ്ങള്‍ പരിഷ്‌കരിക്കുന്നതിലൂടെ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഉപഭോക്താക്കളുടെ സ്വകാര്യത, ആശയങ്ങള്‍ സ്വതന്ത്രമായി മാറ്റിയെഴുതുക, വാര്‍ത്തകള്‍ പ്രചരിപ്പിക്കുക, തിരഞ്ഞെടുക്കുക എന്നീ മേഖലകളിലാണ് നിയന്ത്രങ്ങള്‍ ഏ4പ്പെടുത്തേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് അപകടങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ മറുപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button