കൊച്ചി : വേനൽ കടുത്തപ്പോൾ പച്ചക്കറികൾക്കും പഴവർഗങ്ങൾക്കും പൊള്ളുന്ന വിലയാണ്. പലയിടത്തും കനത്ത ചൂട്, ജലക്ഷാമം എന്നിവകൂടിയായപ്പോൾ കൃഷി നശിച്ചു. ഇതാണ് വിലക്കയറ്റത്തിന്റെ മുഖ്യകാരണം. വേനൽകാലത്ത് പഴവർഗങ്ങൾ കൂടുതൽ കഴിക്കണമെന്ന് പറയുമ്പോഴും അതിന് കഴിയാത്ത അവസ്ഥയാണ്.
ഫെബ്രുവരി അവസാനം ഒരു കിലോ മുന്തിരിയുടെ വില വെറും 60 രൂപയായിരുന്നെങ്കിൽ ഇന്ന് 100 രൂപയാണ്. ഒരു കിലോ മധുര നാരങ്ങയ്ക്ക് 50 രൂപ ആയിരുന്നെങ്കിൽ ഇന്നത് 65 ആയി. തണ്ണിമത്തനും പൈനാപ്പിളിനും എല്ലാം വില വർധിച്ചു.
കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിൽ ജലക്ഷാമം കാർഷിക മേഖലയെ ബാധിച്ചിട്ടുണ്ട്. ചൂട് കൂടുന്നത് കാരണം പഴവർഗങ്ങൾ പെട്ടന്ന് കേടായി പോകുന്ന സാഹചര്യവും വ്യാപാരികളുടെ ആശങ്ക വർധിപ്പിക്കുന്നു ഏപ്രിൽ രണ്ടാം വാരത്തോടെ വിഷുവും മേയ് രണ്ടാം വാരത്തോടെ റംസാൻ സീസണും ആരംഭിക്കുന്നതോടെ പഴ വർഗങ്ങളുടെ വില ഇനിയും ഉയരും എന്ന ആശങ്കയിലാണ് ജനങ്ങൾ.
Post Your Comments