തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികളെ കാണാതാകുന്നതിനു പിന്നില്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന മാഫിയകള്‍. കഴിഞ്ഞ ദിവസം പുറത്തു വിട്ട റിപ്പോര്‍ട്ട് ആരെയും ഞെട്ടിക്കുന്നതാണ്. സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ കുട്ടികളെ കാണാതാവുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 2017ല്‍ 100 കേസുകള്‍ രജിസ്റ്റര്‍ ചോയ്തപ്പോള്‍ 2018ല്‍ 193 കേസകളായി വര്‍ധിച്ചു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് കോഴിക്കോട് ജില്ലയിലാണ്. 33 കേസുകളാണ് കോഴിക്കോട് ജില്ലയില്‍ മാത്രം രജിസ്റ്റര്‍ ചെയ്തത്. ഏറ്റവും കുറവ് പത്തനംത്തിട്ടയിലുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
2018ലെ 193 കേസുകളില്‍ 227 പ്രതികളാണുള്ളത്. ഇതില്‍ 198 പേരെ മാത്രമാണ് അറസ്റ്റു ചെയ്തിട്ടുള്ളത്.
Post Your Comments