കൊച്ചി: കനത്ത ചൂടില്‍ വെന്തുരുകുന്ന സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ ഇന്ന് മഴയ്ക്ക് സാധ്യത. വയനാട്, പാലക്കാട് ജില്ലകളില്‍ ചിലയിടങ്ങളില്‍ ഇന്ന് നേരിയ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. സംസ്ഥാനത്ത് ഏറ്റവുമധികം ചൂട് അനുഭവപ്പെട്ട ജില്ലയാണ് പാലക്കാടാണ്. പ്രവചനം പാലക്കാട് ജില്ലക്കാര്‍ക്ക് ആശ്വാസം നല്‍കുന്നതാണ്. സൂര്യാഘാതവും സൂര്യതാപവും ഏല്‍ക്കുന്നത് തടയുന്നതിനായി സംസ്ഥാനത്ത് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ചൂട് തുടരുന്ന സാഹചര്യത്തില്‍ വയനാട് ഒഴികെയുളള എല്ലാ ജില്ലകള്‍ക്കുമുളള ജാഗ്രതാ നിര്‍ദേശം ഇന്നുകൂടി തുടരും. ഇന്നലെ ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തിയത് പാലക്കാട് ജില്ലയിലാണ്- 39 ഡിഗ്രി സെല്‍ഷസ്. പുനലൂരില്‍ 38 ഡിഗ്രിയും ആപ്പുഴയില്‍ 37 ഡിഗ്രിയും താപനില അനുഭവപ്പെട്ടു. തിരുവനന്തപുരത്ത് 36 ഉം കോട്ടയത്ത് 36.8 ഉം കോഴിക്കോട് നഗരത്തില്‍ 36.3 ഡിഗ്രിയുമാണ് താപനില. കനത്ത ചൂടില്‍ സംസ്ഥാനത്ത് ഇന്നലെ 68 പേര്‍ക്കു സൂര്യാതപമേറ്റു.വയനാട് ഒഴികെയുള്ള ജില്ലകളില്‍ ഉയര്‍ന്ന താപനിലയില്‍ രണ്ടു മുതല്‍ മൂന്നു വരെ ഡിഗ്രി സെല്‍ഷസ് വര്‍ധനവുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
Post Your Comments