കൊച്ചി : ഭൂമിയിടപാട് കേസിൽ ആദായനികുതി നോട്ടീസിനെതിരെ അപ്പീലുമായി സീറോ മലബാർ സഭ. എറണാകുളം അങ്കമാലി അതിരൂപത നിയമോപദേശം തേടി.പിഴയടക്കണമെന്ന് ആദായനികുതി നോട്ടീസിനെതിരെയാണ് രൂപത കോടതിയെ സമീപിക്കുന്നത്. ഉയർന്ന വിലയ്ക്ക് ഭൂമി മറിച്ച് വിറ്റിട്ടില്ലെന്ന് രൂപത വ്യക്തമാക്കി.ഇക്കാര്യം അപ്പീലിൽ വ്യക്തമായി ചൂണ്ടിക്കാട്ടും.ഇടനിലക്കാർ എത്ര രൂപയ്ക്ക് ഭൂമി വിട്ടുവെന്ന് തങ്ങൾക്ക് അറിയില്ലെന്നും സഭ പറഞ്ഞു.
Post Your Comments