Latest NewsKerala

കണ്ണൂർ വിമാനത്താവളത്തിൽനിന്ന് എയർ ഇന്ത്യയുടെ സർവീസുകൾ ഇന്ന് മുതൽ

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽനിന്ന് എയർ ഇന്ത്യയുടെ ഡൽഹി, കോഴിക്കോട് സർവീസുകൾ ഇന്ന് ആരംഭിക്കും. ചൊവ്വ, ബുധൻ, വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് സർവീസുകൾ ഉള്ളത്. ഡൽഹിയിൽനിന്ന് കണ്ണൂർ വഴി കോഴിക്കോട്ടേക്കും തിരിച്ചുമാണ് സർവീസ്. രാവിലെ 9.05-ന് ഡൽഹിയിൽനിന്ന് പുറപ്പെട്ട് 12.15-ന് കണ്ണൂരിലെത്തും. ഉച്ചയ്ക്ക് ഒന്നിന് കണ്ണൂരിൽനിന്ന് പുറപ്പെട്ട് 1.30-ന് കോഴിക്കോടും തിരിച്ച് 2.15 ന് കണ്ണൂരിലേക്കുമാണ് സർവീസ്. തുടർന്ന് 3.30-നാണ് ഡൽഹിയിലേക്കുള്ള സർവീസ്. ഇത് 6.45-ഓടെ ഡൽഹിയിൽ എത്തിച്ചേരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button