Latest NewsKerala

യുവതിയെ പട്ടിണിക്കിട്ട് കൊന്ന സംഭവം ; പ്രതികൾക്കെതിരെ കൊലക്കുറ്റം

കൊല്ലം : കൊല്ലം കരുനാഗപള്ളി ഓയൂരിൽ സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ പട്ടിണിക്കിട്ട് കൊന്ന സംഭവത്തിൽ പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തി. പ്രതികളായ ഭർത്താവിനും ഭർതൃമാതാവിനും എതിരെയാണ് കൊലക്കുറ്റം ചുമത്തിയത്. മരിച്ച തുഷാരയുടെ ഭർത്താവ് ചന്തുലാലും ഭർതൃമാതാവ് ഗീതാലാലും പോലീസിന്റെ പിടിയിലാണ്. ഇരുവരെയും നാളെ ഉച്ചയ്ക്ക് വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും.

ചികിത്സ നിഷേധിച്ചതിനും വീട്ടുതടങ്കലിൽ പാർപ്പിച്ചതിനും ഇരുവർക്കുമെതിരെ കേസ് എടുത്തിട്ടുണ്ട്. മരിക്കുമ്പോൾ തുഷാരയുടെ ഭാരം 20 കിലോഗ്രാം മാത്രമായിരുന്നു. അസ്ഥികൂടം പോലെ ചുരുങ്ങിയ അവസ്ഥയിലാണ് ശരീരമെന്നായിരുന്നു പോസ്റ്റ്മാർട്ടം റിപ്പോർട്ട്.

തുഷാരയ്ക്ക് പലപ്പോഴും പഞ്ചസാര വെള്ളം കൊടുക്കുകയും അരി കുതിർത്തു നൽകുകയുമാണ് പ്രതികൾ ചെയ്തത്. തുഷാരയുടെ വീട്ടുകാരെയോ നാട്ടുകാരെയും പ്രതികളുടെ വീട്ടിലേക്ക് അടുപ്പിച്ചിരുന്നില്ല. ഇരുവരും മന്ത്രവാദം നടത്തുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button