ബെംഗളൂരു: ഇത്തവണ മണ്ഡ്യയില്‍ മല്‍സരിക്കുന്നത് മലയാളികള്‍ക്ക് കൂടി സുപരിചിതയായ നടി സുമലതയാണ്. ബിജെപി പിന്തുണയോടെ സ്വതന്ത്ര സ്വാനാര്ഥിയായാണ് സുമലത മല്‍സരിക്കുന്നത്. എന്നാല്‍ കര്‍ണാടകയിലെ മുഖ്യമന്ത്രി കുമാരസ്വാമിയുടെ മകന് നിഖില്‍ ഗൗഡ .
മണ്ഡ്യയില്‍ ദള്‍ ടിക്കറ്റില്‍ മല്‍സരിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് ചൂട് പിടിച്ചതിനെ തുടര്‍ന്ന് സുമലത തനിക്കും മകന് അഭിഷേക് ഗൗഡയ്ക്കും കന്നഡ നടന്മാരായ ദര്ശന്, യഷ് എന്നിവര്‍ ക്കും സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ജീവന് ഭീഷണിയുണ്ടെന്നും ഇവര്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് വ്യക്തമാക്കി.
മകന് നിഖില്‍ ഗൗഡയ്ക്കായി സര്‍ക്കാര്‍ സംവിധാനം മുഖ്യമന്ത്രി കുമാരസ്വാമി ദുരുപയോഗപ്പെടുത്തുന്നതായി സുമലതയ്ക്കു പിന്തുണ നല്കുന്ന ബിജെപി ആരോപിക്കുന്നുണ്ട്. പ്രചാരണം നടത്തുന്ന ദൃശ്യങ്ങള്‍ ജനങ്ങള്‍ കാണാതിരിക്കാന്‍ ദള്‍ പ്രവര്‍ത്തകര്‍ ടിവി കേബിള്‍ മുറിക്കുന്നതായും സുമലത പരാതിപ്പെട്ടിട്ടുണ്ട്.
Post Your Comments