Latest NewsKerala

മകന്റെ മരണം നടന്ന് ദിവസങ്ങൾക്കുള്ളിൽ രണ്ടാം വിവാഹത്തെക്കുറിച്ച് മരുമകൾ പറഞ്ഞു; ബിജുവിന്റെ പിതാവിന്റെ വെളിപ്പെടുത്തൽ

തൊടുപുഴ: തൊടുപുഴയിൽ അമ്മയുടെ സുഹൃത്ത് ഏഴുവയസുകാരനെ ക്രൂരപീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ കുട്ടികളുടെ അമ്മയ്‌ക്കെതിരെ ഭര്‍തൃപിതാവ് രംഗത്ത്.മകന്‍ ബിജു മരിച്ച്‌ മൂന്നാംദിവസം അരുണ്‍ ആനന്ദിനെ വിവാഹം ചെയ്യണമെന്ന് മരുമകൾ പറഞ്ഞിരുന്നുവെന്ന് പിതാവ് ബാബു മാധ്യമങ്ങളോട് പറഞ്ഞു.

വർഷങ്ങൾക്ക് മുമ്പ് തന്നെ ബിജുവും പ്രതി അരുണും തമ്മിലെ പിണക്കത്തിലായിരുന്നു.എന്നാൽ മരുമകളുമായി എങ്ങനെ അരുൺ അടുപ്പത്തിലായി എന്നറിയില്ലെന്ന് ബാബു പറഞ്ഞു.ബാബുവിന്റെ സഹോദരിയുടെ മകനാണു തിരുവനന്തപുരം നന്തന്‍കോട് സ്വദേശിയായ അരുണ്‍. 2018 മേയ് 23നു ഹൃദയാഘാതത്തെ തുടര്‍ന്ന് ഉടുമ്പന്നൂരിലെ ഭാര്യ വീട്ടില്‍ വച്ചാണ് ബിജു മരിച്ചത്.
അന്നു രാത്രി തന്നെ മൃതദേഹം തിരുവനന്തപുരത്തേക്ക് എത്തിച്ചു.

മകൻ മരിച്ച ദിവസവും അടുത്ത ദിവസവും അരുൺ വീട്ടിലെത്തി കുട്ടികളെ കണ്ടു. പിന്നീടാണ് വിവാഹക്കാര്യം മരുമകൾ പറഞ്ഞത്. ബിജുവിനോട് അരുൺ പണം കടം വാങ്ങി തിരികെ നൽകാത്തതിനെത്തുടർന്ന് 15 വര്‍ഷമായി ഇരുവരും പിണക്കത്തിലായിരുന്നു.

മകന് അസുഖങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. മരിക്കുന്നതിന്റെ തലേന്ന് ഫോണില്‍ ഞങ്ങളോട് സംസാരിച്ചതായും ബാബു വ്യക്തമാക്കി. വര്‍ക്‌ഷോപ്പില്‍ നിന്നു നല്ല വരുമാനമുണ്ടെന്നും വര്‍ക്‌ഷോപ്പിന് അടുത്ത് പുതിയ വീട് വാടകയ്ക്ക് എടുക്കുന്നതിനെക്കുറിച്ചും പറഞ്ഞിരുന്നുവെന്ന് ബാബു പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button