Latest NewsIndia

എന്ത് വിലകൊടുത്തും കനയ്യയെ തോല്‍പ്പിക്കണം, ലോക്സഭയില്‍ എത്തിക്കരുതെന്ന ആഹ്വാനവുമായി ശിവസേന നേതാവ് സജ്ഞയ് റൗട്ട്

ന്യൂഡല്‍ഹി: സിപിഐ സ്ഥാനാര്‍ത്ഥിയും ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ നേതാവുമായ കനയ്യ കുമാറിനെ തെരഞ്ഞെടുപ്പില്‍ എന്ത് വിലകൊടുത്തും തോല്‍പ്പിക്കണമെന്ന് ആഹ്വാനം ചെയ്ത് ശിവസേന നേതാവ് സജ്ഞയ് റൗട്ട്.

ബെഗുസാരയില്‍ നിന്ന് കനയ്യയെ ലോക്സഭയിലേക്ക് അയക്കാന്‍ പാടില്ലെന്നും വോട്ടിങ് മെഷീന്‍ അട്ടിമറിച്ചിട്ടാണെങ്കിലും കനയ്യയെ തോല്‍പ്പിച്ചിരിക്കണമെന്നും അദ്ദേഹം പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു.ശിവസേന മുഖപത്രമായ സാമ്നയില്‍ എഴുതിയ ലേഖനത്തിലായിരുന്നു സഞ്ജയ് റൗട്ടിന്റെ ആഹ്വാനം.

കനയ്യ കുമാര്‍ വിജയിച്ചാല്‍ അതിനര്‍ത്ഥം ഭരണഘടന പരാജയപ്പെട്ടെന്നാണെന്നും ഇവിഎമ്മില്‍ തിരിമറി നടത്തിയിട്ടാണെങ്കിലും കനയ്യ ലോക്സഭയില്‍ എത്തുന്നത് തടയണമെന്നും ലേഖനത്തില്‍ പറയുന്നു.കനയ്യയെ വിഷക്കുപ്പി എന്നാണ് റൗട്ട് അഭിസംബോധന ചെയ്തത്. കനയ്യ ജന്മനാടായ ബെഗുസാരയിലാണ് ജനവിധി തേടുന്നത്. ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ഗിരിരാജ് സിങ്ങാണ് കനയ്യയുടെ എതിരാളി

shortlink

Related Articles

Post Your Comments

Related Articles


Back to top button