Latest NewsKeralaIndia

റെൻ 4 യു പേജ് അഡ്മിൻ രഞ്ജിത്തിന്റെ മരണത്തിൽ ദുരൂഹത :പിതാവ് പരാതി നൽകി

പെരുമ്പാവൂര്‍: സംഘപരിവാറിന് വേണ്ടി സൈബര്‍ പോരാട്ടം നടത്തുന്ന പി ബി രഞ്ജിത്തി(40)ന്റെ അപകട മരണം ആസൂത്രിതമെന്ന് പരക്കെ ആരോപണം. ബൈക്കില്‍ സഞ്ചരിച്ച രഞ്ജിത്തിനെ കാറിടിച്ചിടുകയായിരുന്നുവെന്നും ബൈക്ക് പോസ്റ്റിൽ ഇടിക്കുകയായിരുന്നുവെന്നും രണ്ടുവാദമാണ് ഉള്ളത്. എന്നാൽ ഒരു ചുവന്ന കാർ ഇടിക്കുകയായിരുന്നു എന്നാണ് ഇവരുടെ കുടുംബം ആരോപിക്കുന്നത്. ഇടിച്ച ശേഷം കാർ നിര്‍ത്താതെ പോയി. രാത്രി 12 മണിയോടെയാണ് സംഭവം.

രഞ്ജിത്തിന് നിറയെ ഭീഷണികൾ ഉണ്ടായിരുന്നതായി രഞ്ജിത് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. രണ്ടു ദിവസം മുൻപ് പോലും തനിക്ക് ഭീഷണിയുണ്ടെന്ന് അദ്ദേഹം പോസ്റ്റ് ഇട്ടിരുന്നു. സൈബർ കാലത്തേ ആദ്യകാല പേജ് ഗ്രൂപ്പ് അഡ്മിൻ ആണ് റെൻ.സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്കെതിരെ വരുന്ന വിമര്‍ശനങ്ങളെ ശക്തമായി പ്രതിരോധിക്കുകയും എതിരാളികളെ കടന്നാക്രമിക്കുകയും ചെയ്യുന്ന ശൈലിയിലൂടെ സൈബര്‍ രംഗത്ത് ശ്രദ്ധേയനായിരുന്നു.

വിമര്‍ശനത്തിന് രൂക്ഷമായ ഭാഷ ഉപയോഗിക്കുന്നതിനാല്‍ നവമാധ്യമങ്ങളില്‍ രഞ്ജിത്തിന് സ്ഥിരം ഭീഷണിയും ഉണ്ടാകുമായിരുന്നു. രഞ്ജിത്തിന്റെ അച്ഛന്‍ മുന്‍ പോലീസ് ഉദ്യോഗസ്ഥനാണ്. അദ്ദേഹം പെരുമ്പാവൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് പരാതി നല്‍കി. ഫോറന്‍സിക് പരിശോധന നടക്കുന്നുണ്ട്. രഞ്ജിത്തിന് രണ്ടു സഹോദരന്മാരുണ്ട്. അവിവാഹിതനാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button