KeralaLatest News

രാഷ്ട്രീയപ്രാധാന്യത്തോടൊപ്പം സുരക്ഷാ പ്രാധാന്യവും വർധിച്ച് വയനാട്; രാഹുൽഗാന്ധിയുടെ വരവോടെ വിഐപി പരിഗണനയിൽ ജില്ല

കാളികാവ്: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി എത്തുന്നതോടെ രാഷ്ട്രീയപ്രാധാന്യത്തോടൊപ്പം സുരക്ഷാ പ്രാധാന്യവും വർധിച്ച് വയനാട്. മാവോവാദി സാന്നിധ്യം മുൻനിർത്തി വയനാട്ടിൽ മുൻപ് തന്നെ കനത്ത സുരക്ഷാസംവിധാനങ്ങൾ ഏർപ്പെടുത്തിയിരുന്നു. രാഹുലിന്റെ സ്ഥാനാർഥിത്വം ഉറപ്പിച്ചതോടെ മണ്ഡലത്തിൽ കനത്ത സുരക്ഷാ സംവിധാനങ്ങളോടെ മുന്നോട്ടുപോകാനാണ് പോലീസിന് ലഭിച്ചിട്ടുള്ള നിർദേശം. ഇതിന്റെ ഭാഗമായി മുഴുവൻ സമയവും കേന്ദ്രസേനയുടെ സേവനവും ഇവിടെ ഉണ്ടാകുമെന്നാണ് സൂചന.

ലോക്‌സഭാ തിരഞ്ഞെടുപ്പ് നടപടിക്രമxങ്ങൾ ആരംഭിക്കുന്ന സമയത്താണ് വയനാട്ടിൽ മാവോവാദികളും പോലീസും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടൽ മുൻനിർത്തി വയനാട്ടിൽ കനത്ത സുരക്ഷാസംവിധാനങ്ങൾ ഏർപ്പെടുത്തിയിരുന്നു. കൂടാതെ വയനാടിന്റെ വിവിധ ഭാഗങ്ങളിലും മണ്ഡലം ഉൾപ്പെടുന്ന നിലമ്പൂർ മേഖലയിലും കേന്ദ്രസേനയുടെ നേതൃത്വത്തിൽ റൂട്ട് മാർച്ചും നടത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button