ന്യൂഡല്‍ഹി: അധികാരത്തിലെത്തിയാല്‍ അടുത്ത വർഷത്തോടെ 22 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇന്ന് 22 ലക്ഷം സര്‍ക്കാര്‍ പോസ്റ്റുകളാണ് ഒഴിവ് വന്ന് കിടക്കുന്നത്. ഈ ഒഴിവുകള്‍ 2020 മാര്‍ച്ച് 31 ഓടെ ഞങ്ങള്‍ നികത്തുമെന്നും ആരോഗ്യ പരിരക്ഷക്കും വിദ്യാഭ്യാസത്തിനുമുള്ള ഫണ്ട് ഓരോ സംസ്ഥാനത്തിനും കേന്ദ്രം കൈമാറുമെന്നും രാഹുൽ ഗാന്ധി ട്വിറ്ററിലൂടെ വ്യക്തമാക്കി.
അതേസമയം ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ നിന്ന് ജനവിധി തേടുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വ്യാഴാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ബുധനാഴ്ച വൈകിട്ട് കോഴിക്കോട്ടെത്തുന്ന രാഹുല്‍ ഗാന്ധി വ്യാഴാഴ്ചയാണ് വയനാട്ടില്‍ എത്തുന്നത്.
Post Your Comments