![over speeding luxury bike](/wp-content/uploads/2019/04/over-speeding-luxury-bike.jpg)
കൊച്ചി: അപകടകരമാം വിധത്തില്‍ പാഞ്ഞ ആഡംബര ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു. 14 ലക്ഷത്തിന്റെ ബൈക്കില്‍ അമിത വേഗവും കാതടപ്പിക്കുന്ന ശബ്ദവുമായി കൊച്ചി നഗര പരിധിയില്‍ പാഞ്ഞ കൊച്ചി പച്ചാളം പ്യാരി മന്‍സിലില്‍ നഹാസ് ജാനെ (28) യും പോലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയെ പ്രതിയെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
പരമാവധി 70 കിലോമീറ്റര്‍ വേഗം അനുവദിച്ചിട്ടുള്ള സ്ഥലത്ത് ബൈക്ക് 150 കിലോമീറ്റര്‍ വേഗത്തിലാണ് വന്നതെന്നു ട്രാഫിക് എസ്‌ഐ ജി. പയസ് പറഞ്ഞു. എറണാകുളം ഭാഗത്തു നിന്നു വന്ന ബൈക്ക് ദേശീയപാതയിലെ പുളിഞ്ചോട് കവലയില്‍ വച്ചാണ് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് തൊട്ടടുത്ത ബൈപാസ് കവലയില്‍ റോഡ് ബ്ലോക്ക് ചെയ്്ത് നഹാസിനെ പിടികൂടുകയായിരുന്നു.
കോടതി നിശ്ചയിക്കുന്ന തുകയ്ക്കുള്ള ബോണ്ട് നല്‍കിയാലേ ബൈക്ക് വിട്ടുകിട്ടൂ എന്നു പൊലീസ് പറഞ്ഞു. കൂടാതെ ബൈക്ക് കസ്റ്റഡിയില്‍ എടുത്തതു കണ്ടു പിന്നില്‍ സഞ്ചരിച്ചിരുന്ന ഒട്ടേറെ ഡ്രൈവര്‍മാര്‍ വാഹനം നിര്‍ത്തി ഇയാള്‍ക്കെതിരെ പരാതിപ്പെട്ടെന്നും പോലീസ് അറിയിച്ചു.
Post Your Comments