Latest NewsInternational

യുഎഇയിലേക്ക് അച്ഛൻ കൊണ്ടുപോയ മകനെ കാത്തിരിക്കുന്ന പാകിസ്ഥാനി അമ്മ

ഇസ്ലാമബാദ്: യുഎഇയിലേക്ക് അച്ഛൻ കൊണ്ടുപോയ മകനെ കാത്തിരിക്കുകയാണ് ഒരു പാകിസ്ഥാനി അമ്മ. ദുബായിൽ താമസമാക്കിയ പിതാവ് മൂന്ന് വയസുള്ള മകനുമായി പോയതാണെന്ന് കുട്ടിയുടെ അമ്മയായ ഹാനിയ ഉസ്മാൻ പറഞ്ഞു.

കുട്ടിയെ പാകിസ്താനിലേക്ക് തിരികെ കൊണ്ടുവരാനുള്ള നടപടികൾ ചെയ്യണമെന്ന് ഇസ്ലാമാബാദ് ഹൈക്കോടതി ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയോട്‌ ആവശ്യപ്പെട്ടു. പിതാവിന് യാത്രാ നിരോധനം ഏർപ്പെടുത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്.2018 ഫെബ്രുവരിയിൽ റാസൽ ഖൈമയിലേക്ക് തന്റെ ഭർത്താവ് മകനെ 15 ദിവസത്തേക്ക് കൊണ്ടുപോയതെന്ന് ഹാനിയ പറഞ്ഞു. എന്നാൽ ഒരു വർഷം കഴിഞ്ഞിട്ടും കുട്ടിയെ തിരികെ കൊണ്ടുവന്നില്ല.

താൻ പ്രസവിച്ച മകനെ തിരികെ വേണമെന്ന് ഹാനിയ പറഞ്ഞു. മൂന്ന് കുട്ടികളുടെ അമ്മയെ ഹാനിയ കുട്ടികൾക്ക് അറബി ട്യൂഷൻ എടുത്താണ് ജീവിക്കുന്നത്. ഭർത്താവ് ഇതുവരെ വിവാഹ മോചന കത്ത് നൽകിയിട്ടില്ലെന്നും. ഭർത്താവിന്റെ മാതാപിതാക്കൾ തന്റെ മകളെ വേണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചിരിക്കുകയാണെന്നും ഹാനിയ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button