ബാലകോട് ആക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണത്തെക്കുറിച്ച് സര്‍ക്കാര്‍ ഒന്നും പറഞ്ഞിട്ടില്ലെന്ന് പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍. എന്നാല്‍, ഫെബ്രുവരിയില്‍ ഇന്ത്യന്‍ വ്യോമസേന ആക്രമണം നടത്തുന്ന സമയത്ത് ഭീകരര്‍ക്ക് അവിടെ പരിശീലനം നല്‍കുന്നുണ്ടായിരുന്നെന്നും പ്രതിരോധമന്ത്രി പറഞ്ഞു.
ബാലകോട്ട് സെന്ററില്‍ പരിശീലനത്തിനായി തീവ്രവാദികള്‍ ഉണ്ടായിരുന്നെന്നും അവരെ പരിശീലിപ്പിക്കാന്‍ നിരവധി പരിശീലകരെ വിളിച്ചിട്ടുണ്ടായിരുന്നെന്നും നിര്‍മല സീതാറാം പറഞ്ഞു. ഇക്കാര്യങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ലഭിച്ചത് പാകിസ്താനി മാധ്യമങ്ങളില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍ നിന്നുമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ബാലകോട്ട് ആക്രമണം ചരിത്രപരമായിരുന്നെന്നും സര്‍ക്കാരിന്റെ തന്ത്രങ്ങള്‍ വിശദീകരിച്ചുകൊണ്ട് സീതാറാം പറഞ്ഞു. വിവിധ ഏജന്‍സികള്‍ സംയുകത്മായാണ് ആക്രമണം ആസൂത്രണം ചെയ്തതെന്നും വെളുപ്പിന് നാലുമണിക്ക് നമ്മുടെ സൈനികര്‍ സുരക്ഷിതരായി തിരിച്ചെത്തിയെന്ന് തനിക്ക് സന്ദേശം ലഭിച്ചെന്നും പ്രതിരോധമന്ത്രി പറഞ്ഞു. അപ്പോഴാണ് തനിക്ക് ആശ്വാസമായതെന്നും അവര്‍ വ്യക്തമാക്കി. സീ ന്യൂസ് സംഘടിപ്പിച്ച ഒരുപരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു നിര്‍മല സീതാറാം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
Post Your Comments