മുംബൈ: വൻ സാമ്പത്തിക ക്രമക്കേട് നടത്തി രാജ്യം വിട്ട നീരവ് മോദിയുടെ കോടികൾ വിലമതിക്കുന്ന 13 ആഢംബര കാറുകൾ ഓൺലൈൻ വഴി ലേലം ചെയ്യും. നീരവ് മോദിയുടെ റോൾസ് റോയ്‌സ് ഗോസ്റ്റ്, പോർഷെ പനാമെറ, രണ്ട് മെഴ്‌സിഡസ് ബെൻസ്, മൂന്ന് ഹോണ്ട, ടൊയൊട്ട ഫോർച്യൂണർ എന്നീ കാറുകളാണ് ലേലത്തിന് വയ്ക്കുന്നത്.
ഈ മാസം 18-നാണ് ലേലം.പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദിയുടെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരുന്നു. കാറുകളുടെ ലേലത്തിലൂടെ നീരവ് മോദി കൈക്കലാക്കിയ തുകയുടെ ഒരു ഭാഗമെങ്കിലും വീണ്ടെടുക്കാമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
മെറ്റൽ സ്‌ക്രാപ് ട്രേഡ് കോർപ്പറേഷൻ ലിമിറ്റഡ് എന്ന കമ്പനിക്കാണ് ലേലത്തിന്റെ കരാർ നൽകിയിരിക്കുന്നത്. ഇ-കൊമേഴ്‌സ് രംഗത്ത് പ്രവർത്തിക്കുന്ന കമ്പനിയാണ് മെറ്റൽ സ്‌ക്രാപ് ട്രേഡ് കോർപ്പറേഷൻ ലിമിറ്റഡ്. 54.84 കോടി വിലവരുന്ന പെയിൻറിങ് കളക്ഷനുകൾ ലേലം ചെയ്തതിന് പിന്നാലെയാണ് മോദിയുടെ 13കാറുകളും ലേലം ചെയ്യാനൊരുങ്ങുന്നത്.
Post Your Comments