ചാവക്കാട് : സംസ്ഥാന ലോട്ടറി ടിക്കറ്റിന്റെ പേരില്‍ ചൂതാട്ട തട്ടിപ്പ് യുവാവ് അറസറ്റിലായി. കേരള സംസ്ഥാന ലോട്ടറി ടിക്കറ്റിന്റെ അവസാന മൂന്നക്ക നമ്പറില്‍ വന്‍ സമ്മാനം വാഗ്ദാനം ചെയതാണ ഇയാള്‍് ചൂതാട്ടം നടത്തിയിരുന്നത്. വന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. എടക്കഴിയൂര്‍ നാലാംകല്ലില്‍ ദേവകി ലോട്ടറി കടയുടെ മറവില്‍ ചൂതാട്ടം നടത്തിയ പൊന്നാനി പെരുമ്പറമ്പില്‍ സുമേഷിനെയാണ് (33) എസ്‌ഐ ശശീന്ദ്രന്‍ മേലയിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
സമാനരീതിയില്‍ തട്ടിപ്പ് നടത്തിയതിന് പൊന്നാനിയില്‍ ഇയാള്‍ക്കെതിരെ കേസുണ്ട്. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഒാണ്‍ലൈന്‍ വഴിയായിരുന്നു തട്ടിപ്പ്. നൂറ് രൂപക്ക് ടിക്കറ്റെടുക്കുന്നവര്‍ ആവശ്യപ്പെടുന്ന അവസാന മൂന്നക്ക നമ്പര്‍ ഇയാള്‍ എഴുതി നല്‍കും.സംസ്ഥാന സര്‍ക്കാരിന്റെ ലോട്ടറി നറുക്കെടുപ്പിലെ വിജയികളുടെ അവസാനത്തെ മൂന്ന് നമ്പറിനെ അടിസ്ഥാനമാക്കിയാണ് വിജയിയെ കണ്ടെത്തിയിരുന്നത്. എസ്‌ഐ നവീന്‍ഷാജി, സിപിഒ മാരായ ശരത്ത്, ആഷിഷ്, ഷിബു, താജുദ്ദീന്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു
Post Your Comments