തിരുവനന്തപുരം: കൊടുംചൂടില്‍ സംസ്ഥാനം വെന്തുരുകുന്നു. നാളെ വരെ സംസ്ഥാനത്ത് കനത്ത ചൂട് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. സംസ്ഥാനത്ത് ഇന്നലെ 24 പേര്‍ക്ക് സൂര്യാതപമേറ്റു. വയനാട് ഒഴികെയുള്ള ജില്ലകളില്‍ ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്നും 2 മുതല്‍ 3 ഡിഗ്രി വരെ ഉയരുവാന്‍ സാധ്യതയുണ്ട്. പാലക്കാട് ചൂടിന്റെ തീവ്രതയും ഇന്നു കൂടും. സൂര്യാഘാത മുന്നറിയിപ്പ് ഉളളതിനാല്‍ മലപ്പുറം ജില്ലയില്‍ കേന്ദ്രീയ വിദ്യാലയം ഉള്‍പ്പെടെ എല്ലാ സ്‌കൂളുകള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. കോഴിക്കോട് കേന്ദ്രീയ വിദ്യാലയങ്ങള്‍ക്ക് ഇന്നും നാളെയും അവധിയാണ്. ന്നലെ പാലക്കാട്ടായിരുന്നു ഏറ്റവും കൂടുതല്‍ ചൂട് – 39.3 ഡിഗ്രി. പുനലൂരില്‍ 38 ഡിഗ്രിയും. എല്ലാ ജില്ലയിലും ശരാശരിയെക്കാള്‍ 2 ഡിഗ്രി ചൂട് കൂടി. പൊതുജനങ്ങള്‍ രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നുവരെ എങ്കിലും നേരിട്ട് സൂര്യപ്രകാശം എല്‍ക്കുന്നതിന് ഒഴിവാക്കേണ്ടതാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.
Post Your Comments