ഗോഹട്ടി: വായ്പാ തട്ടിപ്പ് ആരോപണവുമായി പഞ്ചാബ് നാഷണല്‍ ബാങ്ക് മണിപ്പുര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കു കത്തുനല്‍കി. : മണിപ്പൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ. ജയിംസിനെതിരേയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. 100 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയെന്നാണ് ബാങ്ക് ആരോപിക്കുന്നത്.
നോര്‍ത്ത് ഈസ്റ്റ് റീജന്‍ ഫിന് സര്‍വീസസ് എന്ന കന്പനിയുടെ ഡയറക്ടര്‍ എന്ന നിലയിലാണ് രണ്ടു വര്‍ഷം മുന്‍പ് ജയിംസിനു വായ്പ അനുവദിച്ചതെന്നും ഈ മാസം തുടക്കത്തില്‍ ജയിംസ് ഈ സ്ഥാനം രാജിവച്ചെന്നും ഇത് ബാങ്ക് ചട്ടങ്ങളുടെ ലംഘനമാണെന്നുമാണ് ബാങ്ക് തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയിരിക്കുന്ന കത്തില്‍ വിശദമാക്കിയിരിക്കുന്നത്.
Post Your Comments