തിരുവനന്തപുരം : കേരളത്തിൽ വേനൽ കത്തുമ്പോൾ പച്ചക്കറി വിലയും കുതിക്കുന്നു. തമിഴ്നാട്ടിൽ നിന്ന് ഉള്ള വരവ് കുറഞ്ഞതും വേനലിൽ കേരളത്തിലെ വിളനാശവുമാണ് വിലവർധനവിന് കാരണമായത്. സംസ്ഥാനത്തെ വീട്ടമ്മമാരുടെ അടുക്കള ബജറ്റുകളെ തകർത്തു കൊണ്ട് പച്ചക്കറി വില കുതിച്ചുയരുകയാണ്. വേനലിൽ മലയാളികൾക്ക് ഏറെ പ്രിയമുള്ള ചെറുനാരങ്ങാക്ക് രണ്ടാഴ്ച്ചകൊണ്ട് 40 ൽ നിന്ന് 90 രൂപയോളമാന്ന് വർധനവുണ്ടായത്.
ഇത്തവണ വേനൽ വർധിച്ചതോടെ അവശ്യക്കാരേറിയതും പെട്ടന്ന് കേടായി പോകുന്നതും ലഭ്യതയിലുണ്ടാകുന്ന കുറവും നാരങ്ങാ വിലയെ ഏറെ പ്രതി കുലമായി ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം 60 രുപയായിരുന്നു നാരങ്ങാ വില. വേനൽ കടുത്തതോടെ 40 രൂപ മാത്രം വിലയുണ്ടായിരുന്ന കാരറ്റിന് വില 60 രുപയിലെത്തി നിൽക്കുന്നു. 55 രുപ വിലയുണ്ടായിരുന്ന അച്ചിങ്ങക്ക് നിലവിൽ 80 രുപയാണ് വില, വെണ്ടക്കായ്ക്ക് 40 ൽ നിന്ന് വില 60 ലേക്ക് ഉയർന്നിട്ടുണ്ട്. മറ്റ് നിത്യോപയോഗത്തിനുള്ള പച്ചക്കറി ഇനങ്ങളായ പാവക്കക്ക് 65 വെളുത്തുള്ളി 70, ബീറ്റ്റൂട്ട് 48 കിഴങ്ങ് 35 ഉള്ളി 40 സവാള 18 എന്നീ നിരക്കുകളിലാണ് വില നിലവാരം. നാളീകേരത്തിന് കിലോ 40 രൂപയാണ് വില. പ്രഥാനമായും കേരള വിപണിയിലേക്ക് പച്ചക്കറി എത്തുന്ന തമിഴ് നാട് ആന്ഡ്ര സംസ്ഥാനങ്ങളിലും വേനൽ കടുത്തത് പച്ചക്കറിയുടെ ലഭ്യതയിൽ കുറവ് ഉണ്ടായിട്ടുണ്ട്. പ്രദേശികമായുള്ള കുഷിയെയും വേനൽ പ്രതികൂലമായി ബാധിച്ചു. വേനൽ ഇതേ നിലയിൽ തുടർന്നാൽ വീണ്ടും പച്ചക്കറി വില ഉയരാൻ സാധ്യതയുണ്ടെന്നും വ്യാപാരികൾ പറയുന്നു.
Post Your Comments