NattuvarthaLatest News

വേനൽമഴ ഉടനെയെന്ന് കാലാവസ്ഥാ വിദഗ്ധർ

തിരുവനന്തപുരം : ഇത്തവണ സംസ്ഥാനത്ത് ഏപ്രിൽ പകുതിയോടെ വേനൽമഴയെത്തുമെന്ന് കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കി.. മൂന്ന് ദിവസത്തിനുള്ളിൽ ചിലയിടങ്ങളിൽ മഴ പെയ്യുമെന്നാണ് വിലയിരുത്തൽ. അള്‍ട്രാവലയറ്റ് കിരണങ്ങളുടെ തോത് കൂടുന്നതാണ് നിലവിലെ അത്യുഷ്ണത്തിന് കാരണമെന്നാണ് വിലയിരുത്തൽ.

കനത്ത വെയിൽചൂടിൽ ചുട്ട് പൊള്ളി സംസ്ഥാനം. റെക്കോർഡ് താപനില. ജീവന് പോലും ഭീഷണി സൃഷ്ടിച്ച് സൂര്യാഘാതവും സൂര്യാതപവും. നാട് ഇത് വരെ കാണാത്ത കൊടുംചൂടിന് കാരണം കൊല്ലങ്ങളായി തുടരുന്ന പ്രകൃതി ചൂഷണമെന്നാണ് കാലാവസ്ഥാ വിദഗ്ദരുടെ കുറ്റപ്പെടുത്തൽ.

നാളുകളായുള്ള പ്രകൃതി ചൂഷണത്തിന്റെ ഫലമായി ഓസോൺ തൻമാത്രകളുടെ അളവ് കുറഞ്ഞതിനെ തുടർന്ന് അൾട്രാ വയലറ്റ് രശ്മികൾ കൂടുതലായി പതിക്കുന്നതാണ് വെയിലിനെ ഇത്ര അപകടകരമാക്കുന്നത്.അതൊടൊപ്പം പ്രളയവും നിലവിലെ കൊടുംചൂടും തമ്മിൽ ബന്ധമുണ്ടോ എന്നറിയാൻ ശാസ്ത്രീയ പഠനം നടത്തേണ്ടതുണ്ടെന്നും വിദഗ്ദർ അഭിപ്രായപ്പെടുന്നു. ഏപ്രിൽ പകുതിയോടെ വേനൽ മഴ കിട്ടുമെന്നാണ് നിലവിലെ പ്രതീക്ഷ.മൂന്ന് ദിവസത്തിനുള്ളിൽ സംസ്ഥാനത്ത് അങ്ങിങ്ങായി മഴ എത്തും

shortlink

Related Articles

Post Your Comments

Related Articles


Back to top button