തിരുവനന്തപുരം: കാപ്പി കര്‍ഷകര്‍ക്ക് ഫലത്തില്‍ പ്രയോജനപ്രദമാകുന്ന അംഗീകാരം കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് കീഴിലെ വ്യവസായ പ്രോത്സാഹന വകുപ്പില്‍ നിന്ന് തേടിയെത്തി. വയനാടന്‍ റോബസ്റ്റ കാപ്പിക്കാണ് ഭൗമസൂചികാ പദവി അംഗീകാരം വകുപ്പ് നല്‍കിയിരിക്കുന്നത്. വയനാട്ടിലെ പ്രത്യേക കാലാവസ്ഥയില്‍ വളരുന്ന റോബസ്റ്റ കാപ്പി ക്ക് ഗുണമേന്മയില്‍ മികച്ചതാണ്. ഈ ഗുണമേന്മകൂടി കണക്കിലെടുത്താണ് പദവി നല്‍കിയത്.
ഭൗമസൂചികാ പദവി തേടിയെത്തിയതോടെ റോബസ്റ്റ കാപ്പി അന്തര്‍ദ്ദേശിയ തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടും. ഇത് കൂടുതല്‍ വില്‍പ്പന സാധ്യമാക്കും. രാജ്യത്തെ കാപ്പി ഉല്‍പ്പാദനത്തില്‍ രണ്ടാംസ്ഥാനം കേരളത്തിനാണ്. വയനാട്ടിലാണ് കാപ്പി ഉല്‍പ്പാദനം കൂടുതലും നടക്കുന്നത്.
Post Your Comments