അഗളി: അട്ടപ്പാടിയില്‍ പനി ബാധിച്ച് ആദിവാസി യുവാവിന് ദാരുണാന്ത്യം. കാരയൂര്‍ സ്വദേശി ചിന്നന്റെ മകന് കാളി (35) ആണ് മരിച്ചത്. മഞ്ഞപ്പിത്തമുണ്ടെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് ആശുപത്രി കിടത്തിചികിത്സക്ക് അധികൃതര്‍ നിര്‍ദേശിച്ചെങ്കിലും കൂട്ടിരിപ്പുകാര്‍ ഇല്ലാത്തതിനാല്‍ ആശുപത്രി വിടുകയായിരുന്നു.
കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലാണ് യുവാവ് ചികില്‍സ തേടിയത്. പിന്നീട് യുവാവ് തിരികെ മടങ്ങിയ ശേഷം കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Post Your Comments