വാഷിംഗ്ടണ്‍: ആമസോണ്‍ തലവന്‍ ജെഫ് ബെസോസിന്റെ ഫോണ്‍ ഹാക്ക് ചെയ്ത് സ്വകാര്യവിവരങ്ങളും ചിത്രങ്ങളും പുറത്തുവിട്ടത് സൗദി അറേബ്യന്‍ ഹാക്കര്‍. ജെഫ് ബെസോസിന്റെയും കാമുകിയുടെയും സ്വകാര്യചിത്രങ്ങള്‍ പുറത്തായതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സത്യാവസ്ഥ പുറത്തുവന്നത്.
ബെസോസിന്റെ ഉടമസ്ഥതയിലുള്ള വാഷിംഗ്ടണ്‍ പോസ്റ്റ് ദിനപത്രം ഇസ്താംബുളിലുള്ള സൗദി കോണ്‍സുലേറ്റില്‍വച്ച് മാദ്ധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് നിരന്തരം വാര്‍ത്തകള്‍ ചെയ്തതാണ് ഫോണ്‍ഹാക്കിംഗിന് പ്രേരിപ്പിച്ചതെന്നാണ് സൂചന.
പുറത്തുവന്ന ചിത്രങ്ങള്‍ നാഷണല്‍ എന്‍ക്വയറര്‍ മാസികയില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ജെഫ് ബെസോസും ഭാര്യ മാക്കെന്‍സി ബെസോസും തമ്മിലുള്ള വിവാഹമോചനത്തിലാണ് കലാശിച്ചത്.ലോകത്തിലെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് കമ്പനികളിലൊന്നാണ് ആമസോണ്‍
Post Your Comments